കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടില്‍ പൊളിച്ചാല്‍ വീണ്ടും കെട്ടും: ജാനു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ ആദിവാസി കുടിലുകള്‍ പൊളിച്ചുമാറ്റിയാല്‍ വീണ്ടും കെട്ടുമെന്ന് ആദിവാസി നേതാവ് സി.കെ.ജാനു പറഞ്ഞു.

കുടിലുകള്‍ പൊളിച്ചുമാറ്റാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അതിനെ സമാധാനപരമായി ചെറുക്കുമെന്നും ജാനു പറഞ്ഞു. ഒക്ടോബര്‍ ആറ് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.

ആദിവാസി സമരത്തെ നക്സല്‍ സമരമെന്ന് വിളിക്കുന്നത് നക്സലിസം വളരുന്നതിനേ ഉപകരിക്കൂ. തങ്ങള്‍ സമാധാനപരമായാണ് സമരം നടത്തുന്നത്. തങ്ങളെ നക്സലൈറ്റുകളാക്കി മാറ്റരുത്.

കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും സഹകരണമന്ത്രി എം.വി.രാഘവനും ആദിവാസികളെ പറ്റി അംസബന്ധം പറഞ്ഞു പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പറ്റി തെറ്റായ ധാരണയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ അതേ നയം തന്നെയാണ് മുഖ്യമന്ത്രി എ.കെ.ആന്റണിയും തുടരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനേ ആന്റണി തയ്യാറാവുന്നുള്ളൂ.- ജാനു ചൂണ്ടിക്കാട്ടി.

അതേ സമയം സെക്രട്ടറിയേറ്റിന് മുന്നിലെ കുടിലുകള്‍ പൊളിച്ചുമാറ്റുമെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് പൊലീസുകാരുടെ അടിയന്തിരയോഗം വിളിച്ചുചേര്‍ത്തതോടെ ഏത് സമയവും കുടിലുകള്‍ പൊളിച്ചുമാറ്റുമെന്ന ധാരണ പരന്നിട്ടുണ്ട്. തിരുവനന്തപുരത്തെ മുഴുവന് പൊലീസുകാരെയും നന്താവനം എ ആര്‍ ക്യാമ്പിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X