പ്രകൃതിദുരന്തം നേരിടാന്‍ സ്ഥിരംസംവിധാനം
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും കൈകാര്യം ചെയ്യാന്‍ സ്ഥിരം സെല്ലിന് രൂപം നല്കിയതായി മുഖ്യമന്ത്രി എ.കെ. ആന്റണി. നവമ്പര്‍ 10 വെള്ളിയാഴ്ച രാത്രി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സ്ഥിരം സെല്ലിന്റെ അധ്യക്ഷന്‍ ചീഫ് സെക്രട്ടറിയായിരിക്കും. ഉരുള്‍പൊട്ടല്‍ മൂലം തകര്‍ന്ന റോഡുകളും മറ്റും അറ്റകുറ്റപ്പണി ചെയ്യാന്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ദുരിതാശ്വാസകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക പൊതുജനങ്ങളില്‍ നിന്നും സന്നദ്ധസംഘടനകളില്‍ നിന്നും പിരിച്ചെടുക്കും. - മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപയും വീടുകള്‍ തകര്‍ന്നവരുടെ കുടുംബത്തിന് 25,000 രൂപയും മരിച്ച കുട്ടികളുടെ കുടുംബത്തിന് 15,000 രൂപയും നല്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു.
അമ്പൂരി ഉരുള്‍പൊട്ടല്‍ സാധ്യതാമേഖല
ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ള മേഖലയാണ് അമ്പൂരിയെന്ന് ഭൗമശാസ്ത്രപഠനകേന്ദ്രം മേധാവി ഡോ. എം. ബാബ വ്യക്തമാക്കി. അശാസ്ത്രീയമായ ഭൂവിനിയോഗമാണ് ഇവിടത്തെ ഉരുള്‍പൊട്ടലിന് കാരണം. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications