കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വി മിസൈല്‍ പരീക്ഷണം വിജയം

  • By Staff
Google Oneindia Malayalam News

ഒറീസ്സ: 250 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്ന പൃഥ്വി മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണ് ഈ പൃഥ്വിമിസൈല്‍.

ഒറീസയിലെ ഛന്ദിപൂരില്‍ നിന്നായിരുന്നു പരീക്ഷണം. വിദേശസഹായമില്ലാതെ, പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് ഈ ഭൂതല-ഭൂതല മിസൈല്‍. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്മെന്റ് പ്രോഗ്രാം(ഐജിഎംഡിപി പദ്ധതി) പ്രകാരം വികസിപ്പിച്ച അഞ്ചുമിസൈലുകളില്‍ ഒന്നാണിത്.

8.56 മീറ്റര്‍ ഉയരവും ഒരു മീറ്റര്‍ കനവും 460 കിലോഗ്രാം ഭാരവുമുള്ള ഈ മിസൈല്‍ ഡിസംബര്‍ 12 വ്യാഴാഴ്ച രാവിലെ 10.40നാണ് ഛന്ദിപൂരിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. ഈ മിസൈലിന്റെ സഞ്ചാരഗതി നിയന്ത്രിക്കുന്നത് കംപ്യൂട്ടറാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X