ഉയര്‍ന്ന തസ്തികകള്‍ സൃഷ്ടിക്കില്ല
തിരുവനന്തപുരം: ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉയര്‍ന്ന തസ്തികകള്‍ സൃഷ്ടിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ജനവരി 16 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇത് അറിയിച്ചത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള എക്സ് കേഡര്‍ തസ്തികകള്‍ പുതുതായി ഉണ്ടാക്കേണ്ടെന്നാണ് തീരുമാനം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫിനുള്ള പെന്‍ഷന്‍ കൂട്ടേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക വിരുന്നുകള്‍ ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളുയെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍ഭാടം ഒഴിവാക്കും. പുഷ്പോത്സവം പോലുള്ള പരിപാടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കില്ല.
നികുതി പിരിവ് ശക്തമാക്കാന്‍ മന്ത്രിമാര്‍ക്ക് ഓരോ ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ വക ഓഫാസുകളില്‍ ഫോണ്‍, വൈദ്യുതി , വാഹനം എന്നിവയ്കുള്ള ചെലവ് പരമാവധി കുറയ്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എക്സ്പന്‍ഡിച്ചര്‍ സെക്രട്ടറി സെന്തില്‍കുമാറിനെ ചുമതലപ്പെടുത്തി. ഗസ്റ് ഹൗസുകള്‍, റസ്റ് ഹൗസുകള്‍ എന്നിവിടങ്ങളിലെ എസ് ടി ഡി സൗകര്യം നിറുത്തും.












Click it and Unblock the Notifications