Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശബസ് വിവാദമാകുന്നു

കൊച്ചി: കൊച്ചിയില്‍ ആകാശബസ് സര്‍വീസ് തുടങ്ങാനുള്ള പദ്ധതി വിവാദമാകുന്നു. കൊങ്കണ്‍ റെയില്‍വേയുടെ മുന്‍ ചെയര്‍മാനും, ഇപ്പോള്‍ ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇ. ശ്രീധരന്‍ ഈ പദ്ധതിയുടെ അപ്രായോഗികതയെപ്പറ്റി സൂചിപ്പിച്ചതോടെയാണ് പ്രശ്നമായത്.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് ആകാശബസ്(സ്കൈ ബസ്) പദ്ധതിയ്ക്ക് പിന്നില്‍. എന്നാല്‍ ഈ പദ്ധതി കൊച്ചിനഗരത്തിന് ചേരില്ലെന്നാണ് ഇ. ശ്രീധരന്റെ അഭിപ്രായം. പദ്ധതിയുടെ അപ്രായോഗികത വിശദീകരിച്ചുകൊണ്ട് അദ്ദേഹം സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്.

കൊച്ചിയില്‍ മെട്രോ റെയില്‍വേപദ്ധതി തുടങ്ങുന്നതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് നേരത്തെ ഇ. ശ്രീധരന്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി റദ്ദാക്കിയാണ് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ആകാശബസ് പദ്ധതിയ്ക്ക് അനുമതിനല്കിയിരിക്കുന്നത്.

സ്കൈബസ് പദ്ധതിയുടെ കരാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് (കെആര്‍സി) ലഭിച്ചുകഴിഞ്ഞു. സംസ്ഥാനവ്യവസായവികസനകോര്‍പ്പറേഷന്‍, ഗതാഗതവകുപ്പ് എന്നിവരുമായി ഇതു സംബന്ധിച്ച കരാര്‍ കൊങ്കണ്‍ റെയില്‍വേ ജനവരി 17 വ്യാഴാഴ്ച ഒപ്പുവയ്ക്കും. 972 കോടിയുടേതാണ് ഈ പദ്ധതി.

ഇടപ്പള്ളി മുതല്‍ വൈറ്റില വരെ 14.9 കിലോമീറ്റര്‍ പാതയില്‍ സ്കൈബസ് ഓടിക്കാനുള്ളതാണ് പദ്ധതി. കോയമ്പത്തൂരില്‍ സ്കൈ ബസ് തുടങ്ങുന്നതിന് കൊങ്കണ്‍ റെയില്‍വേ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+