കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായലോളങ്ങളില്‍ ഫൈവ്സ്റാര്‍ ഹൗസ്ബാട്ട്

  • By Super
Google Oneindia Malayalam News

കോട്ടയം : കുമരകത്തിന്റെ കായല്‍പ്പരപ്പില്‍ പഞ്ചനക്ഷത്ര സൗകര്യമുളള ഹൗസ് ബോട്ട്. ടാജ് ഗ്രൂപ്പാണ് വിനോദ സഞ്ചാരത്തിന് ആഡംബരപ്രൗഡി നല്‍കാന്‍ പുതിയ സൗകര്യമൊരുക്കുന്നത്. ആധുനികതയുടെ സൗന്ദര്യവും കേരളീയ സൗകുമാര്യവും ഒരുമിക്കുന്ന ഹൗസ് ബോട്ട് പരിസ്ഥിതിയ്ക്കനുഗുണമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. വേമ്പനാട്ട് കായല്‍ വഴിയുളള യാത്രയ്ക്ക് ബോട്ട് സജ്ജമായെന്ന് ടാജ് ഗ്രൂപ്പ് ദക്ഷിണേന്ത്യാ വൈസ് പ്രസിഡന്റ് ടി. ദാമു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കായലിന്റെ പരിസ്ഥിതി സന്തുലനത്തെ ബാധിക്കാത്ത വിധമാണ് ബോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിസര്‍ജ്യങ്ങള്‍ കായലില്‍ തള്ളാതെ ബോട്ടില്‍ തന്നെ സംസ്കരിക്കും. വൈദ്യുതിയ്ക്ക് സോളാര്‍ പാനലുകളുണ്ട്. ടൂറിസം വകുപ്പിന്റെ ഗ്രീന്‍പാം നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നവയാണ് ബോട്ടെന്ന് ദാമു പറഞ്ഞു.

സിംഗിള്‍ മുറിയ്ക് 8,500 രൂപയും രണ്ട് മുറികള്‍ എടുത്താല്‍ 14,500 രൂപയുമാണ് ഒരു ദിവസത്തെ വാടക. രാവിലെ 11.30 മുതല്‍ സന്ധ്യ വരെ വേമ്പനാട്ട് കായലില്‍ സഞ്ചരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഒഴുകി നടക്കും. ടൂറിസ്റുകളുടെ ആവശ്യമനുസരിച്ച് ഭക്ഷണം പാകം ചെയ്ത് നല്‍കാനും ബോട്ടില്‍ സൗകര്യമുണ്ട്. കായലിനു സമീപമുളള കച്ചവട കേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പാകം ചെയ്തു നല്‍കും.

സഞ്ചാരികള്‍ക്ക് ബോട്ടിലിരുന്ന് ചൂണ്ടയിടാനും സൗകര്യമുണ്ട്. ചാനല്‍ മ്യൂസിക്, വിഡിയോ എന്നിവയും ലഭ്യമാണ്. 85 അടി നീളവും 15 അടി വീതിയുമുളള ഹൗസ് ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത് 25 എച്ച്പി എഞ്ചിനാണ്. ആകെ ചെലവ് 20 ലക്ഷം രൂപ. ആദ്യബോട്ട് ഫിബ്രവരി 15ന് കായലിലിറങ്ങും. ഇത്തരം രണ്ടു ബോട്ടുകള്‍ കൂടി വേമ്പനാട്ട് കായലില്‍ ഇറക്കുമെന്ന് ടാജ് അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X