കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തിനെതിരെ ഇടയലേഖനമിറങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ജീവനക്കാരുടെ സമരത്തിനെതിരെ രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന ഇടയ ലേഖനമിറങ്ങി. എറണാകുളം-അങ്കമാലി രൂപതാ മെത്രാപ്പൊലീത്ത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് സമരത്തെ നേരിടണമെന്നാവശ്യപ്പെട്ട് ഇടയലേഖനം അയച്ചത്. ഫിബ്രവരി പത്ത് ഞായറാഴ്ച ഇത് പളളികളില്‍ വായിക്കും.

സമരത്തെ ഇടയലേഖനത്തില്‍ അതിരൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം സുഖിക്കുന്നത് ശരിയല്ലെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇനിയും വെട്ടിക്കുറയ്ക്കാന്‍ അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ പലയിടത്തും സമരക്കാരുമായി സംഘര്‍ഷം നടക്കുന്നുണ്ട്. ഇടയലേഖനത്തിന്റെ അടിസ്ഥാനത്തില്‍ സംഘര്‍ഷം വ്യാപിക്കാനാണ് സാദ്ധ്യത. മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ സമരക്കാരെ ശാരീരികമായി നേരിടാനാണ് ഫലത്തില്‍ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്യുന്നത്. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. സഭയുടെ അസാധാരണമായ നടപടി പ്രശ്നം വഷളാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X