അശ്ലീല സൈറ്റ് : നടിയെ ചോദ്യം ചെയ്തു
ചെന്നൈ : ഡോ. പ്രകാശിന്റെ അശ്ലീല വെബ്സൈറ്റുമായി ബന്ധമുളള നടിയെ കോടതി ചോദ്യം ചെയ്തു. ഇപ്പോള്‍ ടിവി പരമ്പരകളില്‍ അഭിനയിക്കുന്ന ഉമ എന്ന എക്സ്ര്ടാ നടിയുള്‍പ്പെടെ നാലുപേര്‍ കോടതിയില്‍ മൊഴി നല്‍കി. സെയ്ദാപേട്ട്്് ഇരുപതാം മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കരുണാനിധിയ്ക്കു മുന്നിലാണ് ഇവര്‍ മൊഴി നല്‍കിയത്.
രാമവാരം സ്വദേശിനിയാണ് ഉമ. ചില തമിഴ് ചിത്രങ്ങളില്‍ സംഘനൃത്തങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള ഇവര്‍ അപകടത്തെത്തുടര്‍ന്നാണത്രേ പ്രകാശിനെ പരിചയപ്പെട്ടത്. ഷൂട്ടിംഗ് വേളയില്‍ കൈയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പ്രകാശിന്റെ അണ്ണാനഗറിലെ ക്ലിനിക്കിലെത്തിയത്.
ഈ പരിചയമാണ് എണ്ണൂരിലുളള പ്രകാശിന്റെ സുഖവാസകേന്ദ്രത്തിലേയ്ക്ക് തന്നെ എത്തിച്ചതെന്ന് ഉമ ബോധിപ്പിച്ചു. മദ്യം തന്നു മയക്കിയാണ് തന്റെ ആദ്യ നീലച്ചിത്രം ചിത്രീകരിച്ചത്. ആ കസെറ്റു കാട്ടി ഭീഷണിപ്പെടുത്തി തുടര്‍ന്നും അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പലരും ഇങ്ങനെയാണ് പ്രകാശിന്റെ വലയില്‍ കുടുങ്ങിയതെന്ന് ഉമ പറഞ്ഞു.
പലപ്പോഴും ഷൂട്ടിംഗ് സ്ഥലത്തു നിന്നും നിര്‍ബന്ധപൂര്‍വം വിളിപ്പിച്ച് ഒന്നിലധികം പേരോട് രതിക്രീഡകളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഉമ കോടതിയില്‍ സമ്മതിച്ചു.
പ്രകാശിന്റെ സഹായിയായിരുന്ന വ്യാസര്‍പാടി സ്വദേശി ഇക്ബാലും തന്നെ കുടുക്കുകയായിരുന്നെന്ന് മൊഴി നല്‍കി. പഴയ കുപ്പികള്‍ ശേഖരിക്കുന്ന ജോലി ചെയ്യവെ മോപ്പഡില്‍ നിന്നും വീണ് പരിക്കേറ്റാണ് ഇക്ബാല്‍ ആദ്യമായി പ്രകാശിന്റെ ക്ലിനിക്കിലെത്തുന്നത്. എണ്ണൂരിലെ സുഖവാസ കേന്ദ്രത്തെക്കുറിച്ച് ഇക്ബാലില്‍ ആശ ജനിപ്പിച്ച പ്രകാശ് ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടാനുളള അവസരവും ഉണ്ടാക്കിക്കൊടുത്തു. എന്നാല്‍ ഇതിനു പിന്നിലെ ചതി മനസിലാക്കിയപ്പോഴേയ്ക്കും ഇക്ബാല്‍ അഭിനയിച്ച കസെറ്റ് തയ്യാറായിരുന്നു. ഭീഷണിയെ തുടര്‍ന്ന് പ്രകാശിനു യുവതികളെ കൊണ്ടെത്തിക്കുന്ന ബ്രോക്കറായി ഇക്ബാല്‍ മാറി.
കേസില്‍ പൊലീസ് തിരഞ്ഞു വന്ന ചിത്ര എന്ന എക്സ്ട്രാ നടി നേരത്തെ സ്വമേധയാ കോടതിയില്‍ ഹാജരായി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ റിമാന്‍ഡില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ ഭുവനേശ്വരി എന്ന യുവതിയെയും ബാബുലാല്‍ എന്ന ദല്ലാളിനെയും കോടതി ചോദ്യം ചെയ്തു.