കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി പരീക്ഷയ്ക് ബദല്‍ സംവിധാനം

  • By Staff
Google Oneindia Malayalam News

കൊച്ചി: പണിമുടക്ക് തുടര്‍ന്നാല്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നടത്താന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ സൂചന പഴയ പ്രീഡിഗ്രി ബോര്‍ഡ് സമരകാലത്തുണ്ടായ സ്ഥിതിഗതികളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം അവസാനിച്ചില്ലെങ്കിലും എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഏപ്രില്‍ മാസത്തില്‍ തന്നെ നടത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചത്. പരീക്ഷകള്‍ നടത്തുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് എറണാകുളം ഗസ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്.

മാര്‍ച്ച് 11ന് നടക്കേണ്ടിയിരുന്ന എസ്എസ്എല്‍സി പരീക്ഷ ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രിലില്‍ തന്നെ ഏതു വിധേനയും പരീക്ഷ നടത്തി സര്‍ക്കാരിന്റെ കാര്യക്ഷമത തെളിയിക്കാനാണ് നീക്കമെന്ന് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

കെ. കരുണാകരന്റെ നേതൃത്വത്തിലെ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന പ്രീഡിഗ്രി ബോര്‍ഡ് സമരത്തെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷങ്ങളെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ഇപ്പോള്‍ ജലസേചനമന്ത്രിയായ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പ്രീഡിഗ്രി ബോര്‍ഡ് രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ സമരം സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയായിരുന്നു. പരീക്ഷകള്‍ നടത്താനും മൂല്യനിര്‍ണയം നടത്താനും സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. പരീക്ഷയില്‍ 90 ശതമാനം നേടേണ്ട വിദ്യാര്‍ഥി തോല്‍ക്കുകയും തോല്‍ക്കേണ്ടവര്‍ ജയിക്കുകയും ചെയ്ത പരീക്ഷാ ഫലങ്ങള്‍ വന്‍വിവാദമാണ് സൃഷ്ടിച്ചത്. വീണ്ടും പുനര്‍മൂല്യനിര്‍ണയം നടത്തേണ്ടിവന്ന സാഹചര്യത്തില്‍ എന്‍ട്രന്‍സ ്പരീക്ഷകളും നീണ്ടുപോയി.

ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നടത്താനൊരുങ്ങുന്ന സര്‍ക്കാര്‍ ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണോ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നതെന്ന ആശങ്ക നിലനില്‍ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X