കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോട്ടോ സംയുക്ത സഭയുടെ പരിഗണനയ്ക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി : പോട്ടോയ്ക്കു പകരമുളള ഭീകര വിരുദ്ധ ബില്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ പരിഗണനയ്ക്കു വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 23നോ, 26നോ ആയിരിക്കും ഇരുസഭകളുടെയും സംയുക്ത യോഗം.

ബിജെപി വക്താവ് വി. കെ. മല്‍ഹോത്രയാണ് തീരുമാനം അറിയിച്ചത്. ഹോളി അവധിയ്ക്കു പിരിയും മുമ്പ് ബില്‍ ചര്‍ച്ചയ്ക്കെടുക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാദമായ പോട്ടോ ബില്‍ രാജ്യസഭയില്‍ പാസാകുകില്ലെന്ന് ഉറപ്പുളളതു കൊണ്ടാണ് ഈ നീക്കം. ബില്‍ ഏപ്രില്‍ എട്ടിനു മുമ്പ് പാസാക്കേണ്ടതുണ്ട്.

രാജ്യസഭയില്‍ ഭരണകക്ഷി ന്യൂനപക്ഷമാണ്. ലോക്സഭ തിങ്കളാഴ്ച പോട്ടോ പാസാക്കിയിരുന്നു. ബില്‍ രാജ്യസഭയിലും സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് മല്‍ഹോത്ര അറിയിച്ചു. ആഭ്യന്തര സഹമന്ത്രി ഐ. ഡി. സ്വാമിയും സംയുക്തസമ്മേളനം സ്ഥിരീകരിച്ചിട്ടുണ്ട്.

സംയുക്ത സമ്മേളനത്തില്‍ എഐഡിഎംകെയും ശരദ് പവാറിന്റെ എന്‍സിപിയും പോട്ടോയെ അനുകൂലിക്കുമെന്ന് ബിജെപി കണക്കു കൂട്ടുന്നു. ബിഎസ്പിയും പോട്ടോയെ അനുകൂലിക്കുന്നുണ്ട്.

782 ആണ് ഇരുസഭകളുടെയും അംഗബലം. ഇതില്‍ എന്‍ഡിഎയ്ക്ക് 425 അംഗങ്ങളുടെ പിന്തുണ കിട്ടുമെന്നു കരുതപ്പെടുന്നു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കും. തിങ്കളാഴ്ച ലോക്സഭയിലും അവര്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ഇത്തരം നിയമങ്ങള്‍ പ്രതിപക്ഷം ദുരുപയോഗം ചെയ്യുമെന്നാണ് മമതയുടെ ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X