കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമഭൂമി: സസ്പെന്‍ഷന്‍ പുന:പരിശോധിക്കണം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഗ്രാമഭൂമി എഡിറ്റര്‍ എസ്. രമേശനെ സസ്പെന്റ് ചെയ്ത തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി .

ഗ്രാമഭൂമിയില്‍ പ്രസിദ്ധീകരിച്ച ഇ. വാസുവിന്റെ സ്നേഹപൂര്‍വം നാഥുറാം എന്ന കഥ മഹാത്മാഗാന്ധിയെയും ചില ദേശീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് രമേശനെ സസ്പെന്റ് ചെയ്തത്. 2001 ഡിസംബര്‍ അഞ്ച് തൊട്ടാണ് രമേശനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി. രമേശന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് മുന്നില്‍ ഒരു പ്രസ്താവന സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഹര്‍ജിക്കാരന് അനുമതി നല്‍കി. പ്രസ്താവന മൂന്ന് മാസത്തിനുള്ളില്‍ പുന:പരിശോധിക്കാനും രമേശന്റെ സസ്പെന്‍ഷന്‍ തുടരണോയെന്ന് തീരുമാനിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X