കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെസ്റ് സമനിലയില്‍

  • By Staff
Google Oneindia Malayalam News

ജോര്‍ജ്ജ്ടൗണ്‍: ഇന്ത്യയും വെസ്റിന്‍ഡീസും തമ്മിലുള്ള ആദ്യടെസ്റ് മത്സരം സമനിലയില്‍ അവസാനിച്ചു. ഏപ്രില്‍ 15 തിങ്കളാഴ്ച മഴമൂലം അഞ്ചാം ദിവസത്തെ കളി റദ്ദാക്കി.

ഒരു ഘട്ടത്തില്‍ ഫോളോ ഓണിലേക്ക് നീങ്ങിയ ഇന്ത്യയെ വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് കരകയറ്റിയത്. നാലാം ദിവസമായ ഏപ്രില്‍ 14 ഞായറാഴ്ച കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 395 റണ്‍സ് എന്ന ഭദ്രമായ നിലയിലാണ്. ദ്രാവിഡും (144 റണ്‍സ്) ശരണ്‍ ദീപ് സിംഗും(40 റണ്‍സ്) ആയിരുന്നു ക്രീസില്‍.

നാലാംദിവസം 50 ഓവര്‍ കൂടി കളി ബാക്കിനില്ക്കേ മഴ കളി മുടക്കി. എട്ടാം വിക്കറ്റില്‍ ദ്രാവിഡും ശരണ്‍ദീപും ചേര്‍ന്ന് ഇതിനകം 120 റണ്‍സുകള്‍ അടിച്ചെടുത്തു. ഇത് റിക്കാര്‍ഡാണ്. യശ്പാല്‍ ശര്‍മ്മയും ബല്‍വീന്ദര്‍ സിംഗ് സന്ധുവും 1983ല്‍ സ്ഥാപിച്ച റിക്കാര്‍ഡാണ് ദ്രാവിഡും ശരണ്‍ ദീപും ചേര്‍ന്ന് തകര്‍ത്ത്. അന്ന് എട്ടാംവിക്കറ്റ് കൂട്ടുകെട്ടില്‍ യശ്പാലും സന്ധുവും ചേര്‍ന്ന് 107 റണ്‍സാണ് എടുത്തത്.

വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ 501 റണ്‍സെടുത്തിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും കശക്കിയെറിഞ്ഞാണ് വിന്‍ഡീസ് ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. ഫാസ്റ് ബൗളര്‍മാരായ ശ്രീനാഥിനും സഹീര്‍ഖാനും വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ മുന്നില്‍ തകര്‍ന്നു എന്നു പറയുന്നതായിരിക്കും ശരി. ഇന്ത്യ-വിന്‍ഡീസ് പോരാട്ടം തുടങ്ങും മുമ്പ് മാധ്യമങ്ങള്‍ ഏറെ പ്രകീര്‍ത്തിച്ച ബ്രയാന്‍ ലാറ പക്ഷെ പൂജ്യനായി പുറത്തുപോയി. പകരം കാള്‍ഹൂപ്പറും ചന്ദര്‍പോളുമാണ് ഇന്ത്യന്‍ ബൗളര്‍മാരെ വിയര്‍പ്പിച്ചത്. കാള്‍ഹൂപ്പര്‍ തന്റെ ടെസ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് നേടിയത്- 233 റണ്‍സ്. ചന്ദര്‍പോള്‍ 137 റണ്‍സെടുത്തു. ഹര്‍ബജന് പകരമെത്തിയ ഓഫ് സ്പിന്നര്‍ ശരണ്‍ദീപും വെസ്റിന്‍ഡീസ് ബാറ്റ്സമാന്‍മാര്‍ക്ക് നല്ല ഉത്സവമൊരുക്കി. ഒടുവില്‍ ചന്ദര്‍പോളിനെ സഹീര്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. കാള്‍ഹൂപ്പര്‍ ഒടുവില്‍ കുംബ്ലെയ്ക്ക് മുന്നില്‍ കീഴടങ്ങി.

പകരം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ യ്ക്ക് തുടക്കത്തില്‍ വെറും 99 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് ആദ്യ മൂന്ന് ബാറ്റ്സ്മാന്‍മാരെ നഷ്ടമായി. ദീപ് ദാസ് ഗുപ്തയും ഗാംഗുലിയും അതിവേഗം പുറത്തായി. പിന്നീട് സച്ചിന്‍ 134 പന്തില്‍ നിന്ന് 79 റണ്‍സ് നേടി ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചു. അതിനിടയില്‍ എസ്എസ് ദാസിന്റെയും സച്ചിന്റെയും വിക്കറ്റുകള്‍ കൂടി ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീട് വന്ന ദ്രാവിഡും ലക്ഷമണും ചേര്‍ന്ന് ഇന്ത്യയെ നാലിന് 237 റണ്‍സ് എന്ന നിലയില്‍ എത്തിച്ചു. പക്ഷെ നാലാംദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ വിവിഎസ്. ലക്ഷമണിനെ(69) നഷ്ടമായി. സഞ്ജയ് ബംഗാറും(0) അനില്‍ കുംബ്ലെയും(5) വേഗം കീഴടങ്ങി. തുടര്‍ന്ന് വന്ന ശരണ്‍ദീപ് സിംഗ് ദ്രാവിഡുമായി ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു.

347 പന്തില്‍ 23 ബൗണ്ടറികളോടെയാണ് ദ്രാവിഡ് 144 ലെത്തിയത്. 118 പന്ത് നേരിട്ട ശരണ്‍ദീപ് 40 റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി കാമറൂണ്‍ കഫി 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

പരിക്ക് : ഒന്നാം ടെസ്റില്‍ ഹര്‍ബജനില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X