ആദായ നികുതിയില്‍ നേരിയ ഇളവുകള്‍
2002ലെ ധനകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവെയാണ് മന്ത്രി യശ്വന്ത് സിന്‍ഹ ഇളവ് വെട്ടിക്കുറച്ച നടപടി ഭാഗീകമായി പിന്‍വലിച്ചത്. 20 ശതമാനം ഇളവ് 10 ശതമാനമായി കുറയ്ക്കാനായിരുന്നു ബജറ്റ് ശു പാര്‍ശ.
ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ്, ലേ എന്നിവിടങ്ങളിലേയ്ക്കുളള ആഭ്യന്തര വിമാനയാത്രാ നികുതി എടുത്തു കളഞ്ഞു. നേരത്തെ വടക്കു കിഴക്കന്‍ മേഖലയിലേയ്ക്കു മാത്രമായിരുന്നു ഈ സൗജന്യം ഉണ്ടായിരുന്നത്.
സൈക്കിള്‍, കൈ പമ്പുകള്‍, കുടകള്‍ എന്നിവയെ നാലു ശതമാനം എക്സൈസ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി. റെക്കോര്‍ഡു ചെയ്യാത്ത കസെറ്റുകളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പുതുക്കിയ നിര്‍ദ്ദേശമനുസരിച്ച് 2100 കോടിയുടെ റവന്യൂ നഷ്ടമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. പരോക്ഷനികുതിയില്‍ 1,400 കോടിയുടെയും പ്രത്യക്ഷ നികുതിയില്‍ 700 കോടിയുടെയും കുറവ് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications