കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മായാവതി യുപി മുഖ്യമന്ത്രി : മെയ് നാലിന് സത്യപ്രതിജ്ഞ
ലക്നൗ : മായാവതിയുടെ നേതൃത്വത്തില്‍ ബിഎസ്പി-ബിജെപി സഖ്യം ഉത്തര്‍പ്രദേശില്‍ അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി മായാവതി മെയ് നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രി അറിയിച്ചതാണ് ഈ വിവരം.
സത്യപ്രതിജ്ഞയ്ക്കു ശേഷം മൂന്നാഴ്ചയ്ക്കുളളില്‍ സഖ്യം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. സഖ്യത്തിന് ഭൂരിപക്ഷമുണ്ടെന്ന് തനിയ്ക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ഗവര്‍ണര്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു.
ബിജെപി നേതാവ് രാജ്നാഥ് സിംഗും ഏതാനും സ്വതന്ത്രരും, മായാവതിയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് തനിക്ക് കത്തു തന്നതായും ഗവര്‍ണര്‍ പറഞ്ഞു.