കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പെട്രോള്‍,ഡീസല്‍ വില കൂടും
ദില്ലി : പെട്രോള്‍, ഡീസല്‍ എന്നിവയുടെ വര്‍ദ്ധിപ്പിച്ച വില തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് പെട്രോളിയം മന്ത്രി രാം നായിക്.
കഴിഞ്ഞ മാസങ്ങളില്‍ അസംസ്കൃതഎണ്ണയുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ദ്ധന കണക്കിലെടുത്താണ് ഇന്ത്യയില്‍ എണ്ണവില പുതുക്കുന്നത്. വില വര്‍ദ്ധന ഏതുവരെ ആകണമെന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹയും രാം നായികുമായി ജൂണ്‍ ഒന്ന് ശനിയാഴ്ച ദീര്‍ഘനേരം ചര്‍ച്ച നടന്നു.
എണ്ണയുടെ എക്സൈസ് ഡ്യൂട്ടിയില്‍ നേരിയ ഇളവ് നല്കാന് സിന്‍ഹ സമ്മതിച്ചതായി രാം നായിക് പിന്നീട് വെളിപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനവ് മയപ്പെടുത്താന്‍ ഈ ഇളവ് ഉപകരിക്കും. ബാരലിന് അഞ്ചു ഡോളറാണ് വര്‍ദ്ധിച്ചത്.
നേരത്തെ രാം നായിക് പ്രധാനമന്ത്രി വാജ്പേയിയെ സന്ദര്‍ശിച്ച് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയെക്കുറിച്ച് ധരിപ്പിച്ചിരുന്നു.