കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതികെട്ടാന്‍ : ജോസഫിന് എതിര്‍പ്പ് ശക്തം

  • By Staff
Google Oneindia Malayalam News

ഇടുക്കി : മതികെട്ടാനില്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച പി. ജെ. ജോസഫ് വിഷമ വൃത്തത്തില്‍.

മലയോര കര്‍ഷകരുടെ പിന്തുണ ലക്ഷ്യം വച്ച് ഇടതുമുന്നണി തീരുമാനത്തിനെതിരെ നീങ്ങിയ ജോസഫിനെതിരെ കേരള കോണ്‍ഗ്രസ് (ജെ)യിലും ഇടതു മുന്നണിയിലും അമര്‍ഷം പടരുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും രൂക്ഷമായ എതിര്‍പ്പാണ് പി. ജെ. ജോസഫ് നേരിടുന്നത്.

ജോസഫിന്റെ സമരത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് കെ. എം. മാണി രംഗത്തെത്തിയതും അദ്ദേഹത്തിന് വിനയായി. മാണി കേരളയുമായി ലയിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ശക്തിപ്പെട്ടതിനാല്‍ ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ ജോസഫിനെ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.

കുടിയിറക്കിയവര്‍ക്ക് ഭൂമി തിരിച്ചു നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു നടത്തുന്ന സമരത്തിന് ഒരു വിഭാഗം ജോസഫ് ഗ്രൂപ്പുകാര്‍ സജീവ പിന്തുണ നല്‍കുന്നുണ്ട്. പാര്‍ട്ടി എം. പി. മാരായ വക്കച്ചന്‍ മറ്റത്തില്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ മുഴുവന്‍ സമയവും സമരക്കാര്‍ക്കൊപ്പമുണ്ട്.

ആദ്യം മുതലേ വനം കൈയ്യേറ്റത്തെ ശക്തമായി എതിര്‍ക്കുകയും കയ്യേറ്റക്കാരും മാണി ഗ്രൂപ്പുകാരുമായുളള ബന്ധം വെളിച്ചത്താക്കാന്‍ ഏറ്റവുമധികം ശ്രമിക്കുകയും ചെയ്ത പി. സി. ജോര്‍ജിന് ഇപ്പോഴത്തെ നിലപാടില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. മതികെട്ടാന്‍ വീണ്ടും സന്ദര്‍ശിക്കാന്‍ പി. ജെ. ജോസഫ് നേരിട്ട് ജോര്‍ജിനോട് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കുടിയിറക്കിനു ശേഷം മതികെട്ടാന്‍ സന്ദര്‍ശിക്കണമെന്ന ഇടതു നേതാക്കളോടുളള ജോസഫിന്റെ അഭ്യര്‍ത്ഥനയും നിരസിക്കപ്പെട്ടു.

കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ ആധിപത്യം ഉറപ്പിക്കാനും ഈ രംഗത്തെ മാണി ഗ്രൂപ്പിന്റെ മേല്‍ക്കൈ തകര്‍ക്കാനുമാണ് ജോസഫിന്റെ ശ്രമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതികെട്ടാനില്‍ പട്ടയം കാത്തിരിക്കുന്ന പതിനയ്യായിരത്തിലേറെ കര്‍ഷകരുടെ പിന്തുണയാണ് ജോസഫിന്റെ ലക്ഷ്യം. തോണ്ടിമലത്താവളത്തില്‍ നിന്നും കുടിയിറക്കപ്പെട്ട നൂറിലേറെ പേര്‍ ജോസഫ് കേരളയിലേയ്ക്ക് വന്നു എന്നത് ഈ കണക്കൂകൂട്ടല്‍ ശരിവയ്ക്കുന്നു.

തോണ്ടിമലത്താവളത്തിലെ 13, 14 ബ്ലോക്കുകള്‍ വനഭൂമിയാണെന്നാണ് വനംകൈയ്യയേറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന ചന്ദ്രശേഖരന്‍ കമ്മിഷന്റെ കണ്ടെത്തല്‍. ഇവിടെയാണ് കെട്ടിടങ്ങള്‍ പൊളിക്കുകയും രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തത്.

കര്‍ഷക പിന്തുണ ലക്ഷ്യം വച്ച് ഇടതുമുന്നണിയ്ക്കെതിരെ രംഗത്തിറങ്ങിയ ജോസഫിന് വ്യക്തമായ പദ്ധതികളുണ്ട്. ഇന്‍ഫാം, ജെ. എസ്. എസ്., എസ്. എന്‍. ഡി. പി എന്നീ സംഘടനകളും കുടിയിറക്കലിനെതിരെ രംഗത്തെത്തിയത് ജോസഫിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ ഈ നീക്കം സംസ്ഥാനത്ത് ഒരു രാഷ്ട്രീയമാറ്റത്തിന് വഴിയൊരുക്കുമോ എന്നറിയാന്‍ കാത്തിരിക്കുകായണ് രാഷ്ട്രീയ വൃത്തങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X