കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാജേഷ് വധം: സിപിഎം നേതാക്കള്‍ അറസ്റില്‍
പുനലൂര്‍: ബി ജെ പി പ്രവര്ത്തകന് ഭരണിക്കാവ് ചരുവിള പുത്തന്‍വീട്ടില്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി പി എം നേതാക്കളെ അറസ്റ് ചെയ്തു.
പുനലൂര്‍ നഗരസഭാ കൗണ്‍സിലറും സിപിഎം പുനലൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ എം. എ. രാജഗോപാല്‍ (35), സിപിഎം ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പുനലൂര്‍ ഏരിയാ പ്രസിഡന്റുമായ എസ്. ബിജു (35) എന്നിവരാണ് അറസ്റിലായത്. രാജഗോപാല്‍ ഒന്നാം പ്രതിയും ബിജു രണ്ടാം പ്രതിയുമാണ്.
പുനലൂര്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
കേസിലെ നാലാം പ്രതി സുരേഷ് കുമാറിനെ നേരത്തെ അറസ്റ് ചെയ്തിരുന്നു. ജൂണ്‍ ഒമ്പതിന് രാത്രി നേതാജി റോഡില്‍ കലുങ്കിലുന്ന രാജേഷിനെ അക്രമികള്‍ ബോംബെറിഞ്ഞു കൊല്ലുകയായിരുന്നു.