കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയുടെ മരണം വിവാദമാകുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : സ്വാമി ശാശ്വതീകാന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയും സഹോദരനും. സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കുട്ടിക്കാലം മുതല്‍ക്കേ നന്നായി നീന്താനറിയാമായിരുന്ന ശാശ്വതീകാനന്ദ മുങ്ങി മരിച്ചു എന്നു പറയുന്നത് വിശ്വസനീയമല്ല. ശാശ്വതീകാനന്ദയ്ക്ക് ഒട്ടേറെ ശത്രുക്കളുണ്ടെന്നത് തനിക്കറിയാമെന്ന് അമ്മ കൗസല്യ പറയുന്നു. അവരില്‍ ചിലരുടെ കറുത്ത കൈ കളാണ് മരണത്തിനു പിന്നിലെന്ന് കൗസല്യ ആരോപിക്കുന്നു.

എന്നും പുലര്‍ച്ചെ അഞ്ചു മണിക്ക് കുളിക്കുന്ന ശാശ്വതീകാനന്ദ ഒമ്പതു മണിക്ക് കുളിക്കാന്‍ പോയി എന്നു പറയുന്നതിലും അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ വിജയന്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശാശ്വതീകാനന്ദയുടെ ബാല്യകാല സുഹൃത്തായ രാജേന്ദ്രനും ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മുന്‍ മന്ത്രി ടി. കെ. രാമകൃഷ്ണനും ആവശ്യപ്പെട്ടു.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ആലുവയില്‍ വാര്‍ത്താ ലേഖകരോട്െ സംസാരിക്കുകയായിരുന്നു ടി. കെ. രാമകൃഷ്ണന്‍. നീന്തല്‍ വിദഗ്ദ്ധനായ ശാശ്വതീകാനന്ദ മുങ്ങി മരിച്ചെന്നത് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്.

കുളിമുറിയില്‍ കുളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നയാളാണ് ശാശ്വതീകാനന്ദയെന്ന് ആശ്രമ വൃത്തങ്ങള്‍ പറയുന്നു. പൊടുന്നനെ നദിയില്‍ കുളിയ്ക്കാന്‍ തീരുമാനിച്ചതിന്റെ കാരണം അവ്യക്തമാണ്. ദൃക്സാക്ഷികളുടെ മൊഴിയിലും ഒട്ടേറെ വൈരുദ്ധ്യമുണ്ട്.

സ്വാമിയെ അനുഗമിച്ച ആദിത്യാശ്രമത്തിലെ അന്തേവാസികളോട് മടങ്ങിപ്പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ തിരുവനന്തപുരത്തെ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ സുഭാഷും മറ്റൊരു സുഹൃത്തായ സാബുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്നും ശാശ്വതീകാനന്ദയോടൊപ്പം വന്നവരാണ് ഇരുവരും. നദിയിലിറങ്ങുന്നതിനു മുമ്പ് ദുരെ മാറി നില്‍ക്കാന്‍ സ്വാമി ഇവരോടാവശ്യപ്പെട്ടു എന്നാണ് ഇരുവരും പൊലീസിനു നല്‍കിയ മൊഴി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X