കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകോയുടെ വീട് പരിശോധിക്കരുത്: കോടതി

  • By Staff
Google Oneindia Malayalam News

മധുരൈ: തടവില്‍ കഴിയുന്ന എംഡിഎംകെ നേതാവ് വൈകോയുടെ വീട് പരിശോധിക്കുന്നതില്‍ നിന്നും പൊലീസിനെ കോടതി വിലക്കി.

തമിഴ് പുലികളെ അനുകൂലിച്ച് പ്രസംഗിച്ചതിന് പോട്ടാ പ്രകാരം കേസെടുത്താണ് വൈകോയെ തടവിലാക്കിയത്. പോട്ടോപ്രകാരം കേസുള്ളതിനാല്‍ വൈകോയുടെ വീടും പരിസരവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്യു-ബ്രാഞ്ച് പൊലീസാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് തിരുമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വെങ്കടാചലപതി വിധിച്ചു.

വൈകോയ്ക്ക് പുറമെ, പോട്ടാ പ്രകാരം അറസ്റുചെയ്ത മറ്റ് എട്ട് എംഡിഎംകെ നേതാക്കളുടെ വീടുകളും പരിശോധിക്കണമെന്ന് പൊലീസ് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷയും കോടതി തള്ളി. ഈ കോടതി വിധിയ്ക്കെതിരെ ചെന്നൈയിലെ പൂനമല്ലിയിലുള്ള പോട്ടാ കോടതിയെ സമീപിക്കുമെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X