കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കുട്ടപ്പനെതിരെ കരുണാകരന്
തിരുവനന്തപുരം: ആദിവാസി ഫണ്ട് മാറ്റിച്ചെലവഴിച്ചതിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ കരുണാകരന് ജൂലായ് 27 ശനിയാഴ്ച വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
ആദിവാസി ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ മന്ത്രി ഡോ. എം.എ. കുട്ടപ്പനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഫണ്ട് ദുരുപയോഗം ചെയ്തതതില്‍ കുട്ടപ്പന് പങ്കുണ്ടെന്ന് ധനമന്ത്രി നിയമസഭയില്‍ സമ്മതിച്ചിരുന്നതാണ്. പിന്നീട് കുട്ടപ്പനെ രക്ഷിക്കാന്‍ വേണ്ടി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും മറ്റും രംഗത്ത് വരികയായിരുന്നു.
കുമരകത്തുണ്ടായ ബോട്ടപകടത്തില്‍ കരുണാകരന് അഗാധമായ ദു:ഖം പ്രകടിപ്പിച്ചു.