കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: മലിനീകരണം തടയാന്‍ നിര്‍ദേശം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ പരിസ്ഥിതിനാശവും മലിനീകരണവും തടയാന്‍ അടിയന്തരനടപടികളെടുക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി.

മാലിന്യവസ്തുക്കളും മറ്റ് സമ്മര്‍ദ്ദങ്ങളും ശബരിമല ക്ഷേത്രത്തിന്റെ പരിശുദ്ധിയെത്തന്നെ ബാധിച്ചിരിക്കുകയാണെന്നും സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ജ്ജ് എ മാത്യു എംഎല്‍എയുടെ നേതൃത്വത്തില്‍ ഒമ്പത് എംഎല്‍എമാര്‍ ഉള്‍പ്പെട്ട സമിതിയാണ് ശബരിമലയുടെ അപായകരമായ തോതിലുള്ള മലിനീകരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

ഇന്ത്യയില്‍ ഒരു തീര്‍ത്ഥാടനസ്ഥലത്തും ഇത്രയും കുറച്ചു നാള്‍ക്കുള്ളില്‍ ഇത്രയധികം തീര്‍ത്ഥാടകര്‍ എത്താറില്ല. മൂന്നു കോടി ഭക്തരാണ് ഓരോ തീര്‍ത്ഥാടനക്കാലത്തും ശബരിമലയിലെത്തുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും 20 ശതമാനം കൂടിവരികയാണ്.

അപൂര്‍വയിനം സസ്യജാലങ്ങളുള്‍പ്പെട്ട പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പെട്ട ഭാഗമാണ് ശബരിമല. സമുദ്രനിരപ്പില്‍ നിന്നും 467 മീറ്റര്‍ ഉയരത്തില്‍, 18 മലകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രമാണ് ശബരിമല.

വിശുദ്ധ പമ്പാനദിയാണ് ഏറ്റവും കൂടുതല്‍ മലിനീകരണത്തിന് ഇരയാവുന്നത്. തീര്‍ത്ഥാടനക്കാലത്ത് ഖരമാലിന്യങ്ങള്‍ വന്ന് വീണ് പമ്പ കൂടുതല്‍ മലിനയാവുന്നു. എല്ലാ ഭക്തരും പമ്പയില്‍ മുങ്ങിക്കുളിക്കണമെന്നുള്ളതിനാല്‍, മൂന്നുകോടി ഭക്തര്‍ കുളിച്ചുകയറുമ്പോള്‍ പമ്പ മലിനയാകുന്നത് സ്വാഭാവികം. എന്നാല്‍ ഇതേ പമ്പ മാത്രമാണ് കുടിവെള്ളത്തിനുള്ള ഏക ആശ്രയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X