• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎസിനെതിരെ ഗള്‍ഫ് പത്രങ്ങള്‍

  • By Staff

ബഹറിന്‍: ഗള്‍ഫ് രാഷ്ട്രങ്ങളിലെ അറബ് പത്രങ്ങള്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നു.

അമേരിക്കയുടെ മാധ്യമപ്രചാരണം സൗദി അറേബ്യയ്ക്കെതിരെ തിരിയുന്നതിനെ ബഹറിനിലെ പ്രധാനപ്പെട്ട എല്ലാ അറബ് പത്രങ്ങളും രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടെ എല്ലാം സാമ്പത്തിക ദുരിതങ്ങള്‍ക്കും സൗദിയെ ബലിയാടാക്കുന്ന നയമായണ് അമേരിക്ക സ്വീകരിക്കുന്നത്. അതുവഴി യുഎസിന്റെയും മറ്റു രാജ്യങ്ങളുടെയും ആഭ്യന്തരപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് അവരുടെ ശ്രമങ്ങള്‍- ബഹറിനിലെ പത്രങ്ങള്‍ ഒന്നടങ്കം ആരോപിക്കുന്നു.

അല്‍ അയ്യാം എന്ന ബഹറിന്‍ പത്രത്തിന്റെ എഡിറ്റോറിയലിന്റെ തലക്കെട്ട് തന്നെ ഞങ്ങളെല്ലാം... സൗദി അറേബ്യ എന്നാണ്. പത്രാധിപര്‍ ഇസ്സ അല്‍ ഷായ്ജി പേരുവച്ചാണ് ഈ എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. സൗദി അറേബ്യ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഹൃദയമാണ്, ഈ രാഷ്ട്രങ്ങളുടെ അച്ചുതണ്ടിന്റെ സ്ഥിരതയും സുരക്ഷയുമാണ്.- പത്രം എഴുതുന്നു.

സൗദിയ്ക്കെതിരെ യുഎസ് പ്രതിരോധവിഭാഗം യോഗത്തില്‍ വിമര്‍ശനം നടത്തിയ ലോറന്റെ മുറാവികിനെ നുണയന്‍ എന്നാണ് പത്രം വിശേഷിപ്പിക്കുന്നത്. ജൂലായ് 10ന് നടന്ന യുഎസ് പ്രതിരോധവിഭാഗം യോഗത്തില്‍ സൗദി അറേബ്യ അമേരിക്കയുടെ ശത്രുവാണെന്നും തീവ്രവാദത്തിനുള്ള പിന്തുണ സൗദി അറേബ്യ പിന്‍വലിച്ചില്ലെങ്കില്‍ അവിടുത്തെ എണ്ണപ്പാടങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കണമെന്നും ലോറന്റ് മുറാവിക് അഭിപ്രായപ്പെട്ടിരുന്നു. ഇത് നുണകളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ വികൃതമായ വാദമാണെന്ന് അല്‍ അയ്യാം പത്രം കുറ്റപ്പെടുത്തുന്നു. അമേരിക്ക അവരുടെ പദ്ധതികള്‍ അംഗീകരിച്ചുകിട്ടാന്‍ സൗദി അറേബ്യയയെ ഭീഷണിപ്പെടുത്തുന്നതാണ് ഏറ്റവും നഗ്നമായ ഭീകരപ്രവര്‍ത്തനമെന്നും പത്രാധിപര്‍ വിശേഷിപ്പിക്കുന്നു.

അക്ബര്‍ അല്‍ ഖലീജ് എന്ന അറബിക് ദിനപത്രവും അവരുടെ തന്നെ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി ന്യൂസും അമേരിക്കയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. പത്രത്തില്‍ മുഖ്യപത്രാധിപര്‍ തന്നെയെഴുതിയ ലേഖനത്തില്‍ എബ്രഹാം ലിങ്കണും, തോമസ് ജെഫേഴ്സണും ജോര്‍ജ്ജ് വാഷിംഗ്ടണും പോലെ അത്രയൊന്നും മഹത്തായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരല്ല പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ ഇപ്പോഴത്തെ തലമുറയെന്ന് കുറ്റപ്പെടുത്തുന്നു. ഇസ്ലാമിക രാഷ്ട്രത്തില്‍ ഒന്നിനു പുറകെ ഒന്നായി വരുന്ന ദുരന്തങ്ങള്‍ക്ക് അമേരിക്കയാണ് ഉത്തരവാദികള്‍ എന്നും ലേഖനത്തില്‍ പറയുന്നു. ഇതിനായി അദ്ദേഹം 1953ല്‍ ഇറാനില്‍ നടന്ന അട്ടിമറി മുതലുള്ള ചരിത്രം വിസ്തരിക്കുന്നു.

ഓഹരിവിപണി തകര്‍ന്നതും അവിടുത്തെ വലിയ കമ്പനികളുടെ തകര്‍ച്ചയും മൂലം അമേരിക്ക ഇന്ന് സാമ്പത്തികമായ തകര്‍ച്ചയിലാണ്. അവിടെ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. പക്ഷെ അമേരിക്കയുടെ ആഭ്യന്തര ദുരന്തങ്ങള്‍ക്ക് സൗദി അറേബ്യ എന്ത് പിഴച്ചു?- ലേഖനം ചോദിക്കുന്നു.

ശത്രുവിനേക്കാള്‍ അപകടകാരിയാണ് അമേരിക്കയെന്ന സംശയിക്കേണ്ട സുഹൃത്തെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more