കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അനുവദിക്കില്ല: വാജ്പേയി

  • By Staff
Google Oneindia Malayalam News

ദില്ലി: കശ്മീര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി. ആഗസ്ത് 15 വ്യാഴാഴ്ച ചെങ്കോട്ടയില്‍ നിന്നുള്ള 56ാമത് സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് പുതിയൊരു യുഗം സമ്മാനിക്കുമെന്നും വാജ്പേയി പറഞ്ഞു. യുദ്ധത്തില്‍ പിടിച്ചെടുക്കാന്‍ കഴിയാത്ത കശ്മീരിനെ തീവ്രവാദത്തിലൂടെ പിടിച്ചെടുക്കാമെന്ന് പാകിസ്ഥാന്‍ കരുതുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദഭീഷണിയെ ചെറുത്തുതോല്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. - വാജ്പേയി പറഞ്ഞു.

പാകിസ്ഥാന്റെ ഇരട്ടനയത്തെ വാജ്പേയി വിമര്‍ശിച്ചു. അന്താരാഷ്ട്രമുന്നണിയ്ക്കൊപ്പം നിന്ന് തീവ്രവാദത്തെ എതിര്‍ക്കുന്ന പാകിസ്ഥാന്‍ അതേ സമയം അതിര്‍ത്തിയ്ക്കപ്പുറത്ത് നിന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. - വാജ്പേയി പറഞ്ഞു.

ഗുജറാത്തിലെ വര്‍ഗ്ഗീയകലാപത്തെ ദൗര്‍ഭാഗ്യകരം എന്നും വാജ്പേയി തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. ന്യൂനപക്ഷത്തിന് സംരക്ഷണവും തുല്ല്യപദവിയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അവരുടെ ഭിന്നതകളെല്ലാം മറന്ന് ഒന്നായതുപോലെ നമുക്ക് നമ്മുടെ ഭിന്നതകളെല്ലാം സംഭാഷണത്തിലൂടെ പരിഹരിക്കാമെന്നും വാജ്പേയി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X