കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക നില മെച്ചപ്പെട്ടു: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടുവരുന്നതായി ധനമന്ത്രി കെ. ശങ്കരനാരായണന്‍. ആഗസ്ത് 19 തിങ്കളാഴ്ച സാംസ്കാരികവകുപ്പിലെ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഈ വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും പെന്‍ഷനും ശമ്പളവും നല്കാന്‍ 1,400 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. പക്ഷെ ഇപ്പോഴും സംസ്ഥാനത്തിന് 240 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റുണ്ട്. സപ്തംബര്‍ ഒന്ന് വരെ ഈ ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടാകും. ചിലപ്പോള്‍ കേന്ദ്രവിഹിതം ഇക്കുറി നേരത്തെ ആവശ്യപ്പെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി താല്ക്കാലികമാണ്. ഈ പരിഹരിക്കാന്‍ നികുതി പിരിവ് കൂടുതല്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. നികുതി വരുമാനം 39 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ചടങ്ങില്‍ സാംസ്കാരികവകുപ്പിലെ 136 ജീവനക്കാര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്തു. സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ അധ്യക്ഷനായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X