കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയില്‍ തോറ്റ മനീഷ പരാതിയുമായി താക്കറെയെ കണ്ടു

  • By Staff
Google Oneindia Malayalam News

മുംബൈ: കോടതിയില്‍ തോറ്റ ഹിന്ദി നടി മനീഷാ കൊയ്രാള മലയാളി സംവിധായകനെതിരെ പരാതിയുമായി ബാല്‍ താക്കറെയെ കണ്ടു. ശശിലാല്‍ നായര്‍ സംവിധാനം ചെയ്ത ഏക് ഛോട്ടി സി ലൗ സ്റോറി എന്ന ഹിന്ദി സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് കോടതി നീക്കിയതിനു പിന്നാലേയാണിത്.

തന്റെ നരംഗങ്ങള്‍ ഏക് ഛോട്ടി സി ലൗ സ്റോറി എന്ന ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചെന്ന് പറഞ്ഞ് നടി മനീഷാ കൊയ്രാള നല്‍കിയ കേസില്‍ ഒടുവില്‍ സംവിധായകന് അനുകൂലമായി വിധി വന്നിരുന്നു. ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നതില്‍ കുഴപ്പം ഇല്ലെന്നാണ് ചിത്രം കണ്ട ജഡ്ജി വിധിച്ചത്.

കോടതി അനുകൂലിച്ചില്ലെങ്കില്‍ ശിവസേനയെക്കൊണ്ട് പരിഹാരം കാണാമെന്നാണ് നേപ്പാള്‍കാരിയായ മനീഷയുടെ നിലപാട്.

ബാല്‍ താക്കറെയെ വീട്ടില്‍ ചെന്നാണ് മനീഷ പരാതി ബോധിപ്പിച്ചത്. സ്ത്രീകളുടെ മാന്യതയ്ക്ക് നിരക്കാത്തതാണിതെന്നായിരുന്നത്രെ മനീഷയുടെ പരാതി. വേണ്ട നടപടി സ്വീകരിയ്ക്കാമെന്ന് താക്കറെ ഉറപ്പ് നല്‍കിയതായാണ് അറിവ്.

എന്നാല്‍ ഇതുവരെ ഇതിനെക്കുറിച്ച് താക്കറെ യാതൊന്നും തന്നോട് സംസാരിച്ചിട്ടില്ലെന്ന് ശശിലാല്‍ നായര്‍ പറയുന്നു. രണ്ട് മണിയ്ക്കൂര്‍ ഉള്ള ചിത്രത്തില്‍ 30 സെക്കന്റ് മാത്രമാണ് ഈ രംഗങ്ങള്‍ ഉള്ളത്. അതുകൊണ്ട് തന്നെ താക്കറെ ഈ പ്രശ്നത്തില്‍ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് ശശിലാല്‍ പറയുന്നു.

പരാതിയുമായി ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പൂര്‍ണ്ണിമാ അദ്വാനിയേയും മനീഷ കണ്ടേയ്ക്കും. മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചില്‍ ഇപ്പോഴത്തെ കോടതി വിധി ചോദ്യം ചെയ്യാനും മനീഷ തയ്യാറെടുക്കുകയാണത്രെ.

ശശിയ്ക്കെതിരെ ഡ്യൂപ്പും കേസ് കൊടുത്തു

ഈ വിഷയത്തില്‍ മറ്റൊരു കേസുകൂടി നിലവിലുണ്ട്. ഏക് ഛോട്ടീ സി ലൗ സ്റോറി എന്ന ചലച്ചിത്രത്തില്‍ മനീഷയുടെ ഡ്യൂപ്പായി നരംഗങ്ങള്‍ അഭിനയിച്ച യുവതിയാണ് കേസുമായി കോടതിയിലെത്തിയിരിയ്ക്കുന്നത്.

നരംഗങ്ങളില്‍ അഭിനയിച്ച തന്റെ പേര് മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തിയതിന്റെ പേരില്‍ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഡ്യൂപ്പായി അഭിനയിച്ച യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. ഒപ്പം മറ്റൊരു കാരണം കൂടിയുണ്ട്.

മനീഷയുടെ കേസില്‍ നടിയുടെ പേര് കോടതിയില്‍ വെളിപ്പെടുത്തിയതിന് മൂന്നരലക്ഷം നല്കാമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശശിലാല്‍ നായര്‍ വാക്കു നല്കിയിരുന്നത്രെ. ഇത് പാലിക്കാത്തതിനാലാല്‍ കൂടിയാണ് കോടതിയില്‍ പോകുന്നത്.

വ്യക്തിവിവരങ്ങള്‍ രഹസ്യമായിരിക്കും എന്ന ഉറപ്പിന്‍മേലാണ് നരംഗങ്ങള്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്റെ പേരു വെളിപ്പെടുത്തി. മാധ്യമങ്ങളില്‍ എന്റെ ചിത്രം അച്ചടിച്ചു വന്നു. അതിനാലാണ് നഷ്ടപരിഹാരം തേടി ഞാന്‍ കോടതിയിലെത്തുന്നത്- നടി പറയുന്നു.

ദമ്പതികളുടെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി രണ്ടുദിവസത്തെ അഭിനയത്തിന് 12,000 രൂപയാണ് അവര്‍ക്ക് പ്രതിഫലം ലഭിച്ചത്.

മനീഷയുടെ കേസിന്റെ കഥ

സിനിമയില്‍ തന്റെ നരംഗങ്ങള്‍ ഉള്‍പ്പെടുത്തി എന്നും ആ ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു മനീഷാ കൊയ്രാള കോടതിയില്‍ കേസ് കൊടുത്തത്. നായിക മനീഷകൊയ്രാളയുടെ പരാതി മുംബൈ ഹൈക്കോടതി തള്ളിയതോടെ കഴിഞ്ഞ ആഴ്ചയാണ് സിനിമയ്ക്ക് എതിരെയുള്ള വിലക്ക് നീങ്ങിയത്.

മനീഷ പരാതി കൊടുത്തതിനെ തുടര്‍ന്ന് കോടതി ഇടക്കാല വിധിയിലൂടെ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത് തടഞ്ഞിരുന്നു.

പരാതിയെത്തുടര്‍ന്ന് സിനിമ കണ്ട ജസ്റിസ് എഫ്.ഐ റെബല്ലോയാണ് മനീഷയുടെ പരാതി തള്ളിയത്. ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത് താനുമായുള്ള കരാറിന് വിരുദ്ധമാണെന്ന് മനീഷ കോടതിയില്‍സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു. ആ രംഗങ്ങള്‍ ഒഴിവാക്കിയിട്ടേ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു നായികയുടെ വാദം.

തന്റെ ഡ്യൂപ്പിനെവെച്ച് നരംഗങ്ങള്‍ ചിത്രീകരിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തിയത് വിശ്വാസവഞ്ചനയാണെന്നായിരുന്നു മനീഷയുടെ പരാതി. ചിത്രം ഓഗസ്റ് 14ന് റിലീസ് ചെയ്യാനിരുന്നതാണ്.

എന്നാല്‍, മനീഷ കൊയ്രാള രണ്ടു തവണ സിനിമ കണ്ട് എല്ലാ രംഗങ്ങളും അംഗീകരിച്ചിരുന്നു എന്നായിരുന്നു ശശിലാല്‍ നായരുടെ വാദം. നഗരത്തിലെ ഒരു കൗമാരക്കാരന് അടുത്ത ഫ്ലാറ്റിലെ യുവതിയോട് തോന്നുന്ന പ്രണയാഭിനിവേശങ്ങളുടെ കഥയാണ് സിനിമ. ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് ചില നരംഗങ്ങള്‍ കലാപരമായി ഉപയോഗിക്കേണ്ടിവരുമെന്ന് നേരത്തെ അറിയാമായിരുന്നു.

മറ്റൊരു നടിയെ ഉപയോഗിച്ച് ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മനീഷ ആദ്യം അനുവദിച്ചിരുന്നതാണ്. അവര്‍ പരാതികളുമായി പ്രതിസന്ധിയുണ്ടാക്കാന്‍ ശ്രമിച്ചതില്‍ മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് നിര്‍മ്മാതാവും സംവിധായകനും പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X