കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശിവാനി കൊല: ശര്‍മ്മ റിമാന്റില്‍
ദില്ലി: ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനി ഭട്നഗറിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഐപിഎസ് ഓഫീസര്‍ ആര്‍.കെ. ശര്‍മ്മയെ റിമാന്റ് ചെയ്തു. ഒക്ടോബര്‍ എട്ട് ചൊവാഴ്ചയാണ് ദില്ലിയിലെ മെട്രോപൊളിറ്റന്‍ കോടതി 14 ദിവസത്തേക്ക് ശര്‍മ്മയെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.
ശര്‍മ്മയെ കൂടുതല്‍ ദിവസം ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന് ദില്ലി പൊലീസ് കോടതിയില്‍ പ്രത്യേക അപേക്ഷയില്‍ പറഞ്ഞു. ഈ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് രണ്ടാഴ്ച കൂടി കസ്റഡിയില്‍ വിട്ടുകൊടുക്കാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജെ.പി. നാരായന്‍ ഉത്തരവിട്ടത്.
10 ദിവസത്തെ ചോദ്യം ചെയ്യലില്‍ ശര്‍മ്മ ശിവാനി ഭട്നഗറിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നും ദില്ലി പൊലീസ് കോടതിയില്‍ വ്യക്തമാക്കി.