കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പൊലീസ് ഭരണം കുത്തഴിഞ്ഞതെന്ന് പിള്ള
കോട്ടയം: സംസ്ഥാനത്തെ പൊലീസ് ഭരണം കുത്തഴിഞ്ഞതായി തീര്‍ന്നിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.
ഒക്ടോബര്‍ 21 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.
ഡി ജി പി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് പൊലീസ് നയം പ്രഖ്യാപിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അവശത അനുഭവിക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.
യഥാര്‍ഥ കേരള കോണ്‍ഗ്രസായ തന്റെ പാര്‍ട്ടിയിലേക്ക് കെ. എം. മാണി മടങ്ങിവരണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.