കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ്നയം: ആന്റണി ഒറ്റപ്പെടുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസ്നയത്തിന്റെ പേരില്‍ ആന്റണി യുഡിഎഫില്‍ ഒറ്റപ്പെടുന്നു. ഇക്കുറി ആന്റണിയുടെ വിമര്‍ശകനായി രംഗത്ത് വന്നിരിക്കുന്നത് കരുണാകരനല്ല, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുരളീധരനുമാണ്.

പൊലീസ് സേനയില്‍ ഒരു വിഭാഗംതന്നെ സര്‍ക്കാരിന്റെ പൊലീസ് നയം അട്ടിമറിക്കുന്നുവെന്നാണ് യുഡിഎഫ് യോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുരളീധരനും ഉമ്മന്‍ചാണ്ടിയോട് യോജിച്ചു.

യുഡിഎഫ്യോഗത്തില്‍ പൊലീസ്നയത്തെ ഘടകകക്ഷി നേതാക്കളെല്ലാം വിമര്‍ശിച്ചിരുന്നു. കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിവച്ച വിമര്‍ശനം മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് നയത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്ന പിടിവാശിയിലാണ് ആന്റണി.

ഡിജിപി കെ.ജെ. ജോസഫിന് സര്‍വാധികാരവും കൊടുത്തിരിക്കുന്നുവെന്ന ഒരു വിമര്‍ശനം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ ദൈനംദിന നടത്തിപ്പില്‍ മാത്രമല്ല, നയരൂപീകരണത്തിലും ഡിജിപി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്നും പരാതിയുണ്ട്.

പൊലീസ് സേന മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് പറയുന്നു. പൊലീസ് പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട എന്നതാണ് ആന്റണിയുടെ നയം. ഇത് പൊലീസ് സേനയിലെ ഉന്നതോദ്യോഗസ്ഥരില്‍ എന്തും പ്രവര്‍ത്തിച്ചുകളയാം എന്ന അഹങ്കാരം സൃഷ്ടിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസിനകത്ത് തന്നെ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. പൊലീസുകാരുടെ സ്ഥലംമാറ്റക്കാര്യത്തിലും മറ്റും ഉയര്‍ന്ന പൊലീസുകാര്‍ തന്നെ വന്‍തുക വാങ്ങി തീരുമാനമെടുക്കുന്ന സ്ഥിതിവിശേഷമാണെന്ന് പറയുന്നു.

എന്തായാലും പൊലീസ് സേനയുടെ കാര്യത്തില്‍ ആന്റണി കാര്യമായി ഒറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍ തല്ക്കാലം നയത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന കടുംപിടുത്തവും കൂടിയായപ്പോള്‍ ആന്റണി കൂടുതല്‍ ഒറ്റപ്പെടുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X