കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവര്‍ത്തനം കേരളത്തില്‍ തടയേണ്ട: വിതയത്തില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: മതസൗഹാര്‍ദം വേരൂന്നിയ കേരളം പോലുള്ള ഒരു സംസ്ഥാനത്തില്‍ ഇത്തരമൊരു ഓര്‍ഡിനന്‍സ് ഒരിക്കലും കൊണ്ടുവരേണ്ടതില്ലെന്ന് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. തമിഴ്നാട്ടില്‍ കൊണ്ടുവന്നതു പോലുള്ള ഓര്‍ഡിനന്‍സ് കേരളത്തിലും കൊണ്ടുവരണമെന്ന വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയയുടെ പ്രസ്താവനയോട് വിതയത്തില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.

പാവപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് ഭീഷണിയാണെന്ന് മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു.

താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് വിദ്യാഭ്യാസവും മറ്റും നല്‍കുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ ഈ ഓര്‍ഡിനന്‍സ് വികാരം ഇളക്കിവിടും. ന്യൂനപക്ഷ വിരുദ്ധമനോഭാവം സൃഷ്ടിക്കുന്നതിനെയാണ് ഓര്‍ഡിനന്‍സ് സഹായിക്കുക.

ഭരണഘടനയ്ക്ക് രൂപം നല്‍കുന്ന വേളയില്‍ ഇത്തരമൊരു നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതാണ്. പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

അന്നു വേണ്ടെന്നുവെച്ച ഇത്തരമൊരു നിയമം ഇപ്പോള്‍ 50 വര്‍ഷത്തിന് ശേഷംകൊണ്ടുവരാന്‍ പ്രേരിപ്പിച്ച ഘടകമെന്താണ്? ഒരാളെയും ബലം പ്രയോഗിച്ചോ നിയമവിരുദ്ധമാര്‍ഗങ്ങളിലൂടെയോ മതം മാറ്റാനാവില്ല. അതിനായി ശ്രമിച്ചാല്‍ തന്നെ മാനസികമായ പരിവര്‍ത്തനം ഒരിക്കിലും ഉണ്ടാക്കാനാവില്ല.

മതപരമായ അസഹിഷ്ണുത ഈയിടെയായി ശക്തിപ്പെടുകയാണ്. സതി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പോലും ശക്തിപ്പെട്ടിട്ടുണ്ട്. പക്ഷേ ഹിന്ദുക്കളില്‍ ഭൂരിഭാഗവും മതമൗലികവാദത്തെ തുണക്കില്ല. മതങ്ങള്‍ എല്ലായ്പ്പോഴും മറ്റ് മതങ്ങളെ അംഗീകരിക്കണം. മറ്റൊരു മതത്തിനതിരെ അത് പ്രവര്‍ത്തിക്കരുത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X