കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗുരുവായൂരപ്പന് ഒരു കൊമ്പന് കൂടി
ഗുരുവായൂര്‍: ഗൂരുവായൂരപ്പന് ഒരു കൊമ്പന് കൂടി. എട്ട് വയസ്സുള്ള കൊമ്പനാനയെ ഒരു ഭക്തന് ഒക്ടോബര്‍ 28 തിങ്കളാഴ്ചയാണ് നടയ്ക്കിരുത്തിയത്. നീലകണ്ഠന് എന്ന പേരുള്ള ആനയ്ക്ക് പുതിയ പേര് നല്കി. കീര്‍ത്തി എന്നാണ് പുതിയ പേര്.
183 സെന്റിമീറ്റര്‍ ഉയരമുള്ള നീലകണ്ഠന് എന്ന ആനയെയാണ് നടയ്ക്കിരുത്തിയത്. മേല്‍ ശാന്തി ദാമോദരന്‍ നമ്പൂതിരിയ്ക് പുലയായതുകൊണ്ട് ഓതിയ്ക്കനും മുന്‍ മേല്‍ശാന്തിയുമായ കക്കാട് ദേവദാസ് നമ്പൂതിരിയാണ് ആനയെ ദേവസ്വത്തിന് വേണ്ടി സ്വീകരിച്ചത്.
ഇതോടെ ഗുരൂവായൂരപ്പന്റെ ആനകളുടെ എണ്ണം 59 ആയി. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി ലക്ഷണ്‍ വിശ്വനാഥ് എന്നയാളാണ് കൊമ്പനെ നടയ്ക്കിരുത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഈയാള് തന്നെ ശ്രീധരന് എന്ന ആനയെ ഗുരുവായൂരില്‍ നടയ്ക്കിരുത്തിയിരുന്നു.