കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മഹാരാഷ്ട്രത്തില്‍ ദേശ്മുഖ് മുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് വിലാസ്റാവു ദേശ്മുഖും ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് ആര്. ആര്. പാട്ടീലും അധികാരമേറ്റു.
നവംബര്‍ ഒന്ന് തിങ്കളാഴ്ച രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും മറാത്തിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
മഹാരാഷ്ട്രയുടെ 23-ാമത്തെ മുഖ്യമന്ത്രിയായ ദേശ്മുഖ് ഇത് രണ്ടാം തവണയാണ് ഈ സ്ഥാനത്തെത്തുന്നത്. സുശീല്‍കുമാര്‍ ഷിണ്ഡെ സര്‍ക്കാരില്‍ അഭ്യന്തരമന്ത്രിയായിരുന്ന പാട്ടില്‍ മുന്‍ ഉപമുഖ്യമന്ത്രിമാരായ മോഹിത് പട്ടേല്‍, ഛഗന്‍ ഭുജ്പാല്‍ എന്നിവരെ മറികടന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ഒക്ടോബര്‍ 29ന് ചേര്‍ന്ന കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരുടെ യോഗങ്ങള്‍ ഇരുവരെയും നിയമസഭാകക്ഷി നേതാക്കളായി തിരഞ്ഞെടുത്തിരുന്നു.