കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സിബിഐ അന്വേഷണം വേണം: വെളിയം
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രക്ഷോഭം ആരംഭിക്കുമെന്ന് വെളിയം അറിയിച്ചു. സിപിഐ എക്സിക്യൂട്ടിവ് സമിതി യോഗത്തിന് ശേഷം നവംബര്‍ ഒമ്പത് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെളിയം.
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഒന്നും മിണ്ടാതിരിക്കുന്നത് അപഹാസ്യമാണ്. സിപിഐ എക്സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നതില്‍ കുറഞ്ഞ ഒന്നിനും സിപിഐ തയ്യാറല്ല. ഇക്കാര്യത്തില്‍ സോണിയാഗാന്ധിയുടെ നിലപാടെന്താണെന്ന് അറിയാന്‍ താത്പര്യമുണ്ടെന്ന് വെളിയം പറഞ്ഞു.