കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ. എം. ശ്രീധരന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി അംഗവും ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ മകനുമായ ഇ. എം. ശ്രീധരന്‍ അന്തരിച്ചു. അദ്ദേഹത്തിന് 55 വയസായിരുന്നു.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് കുറെ കാലമായി ചികിത്സയിലായിരുന്നു ശ്രീധരന്‍. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ വെച്ച് നവംബര്‍ 14 പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. ഒരുമാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തൈക്കാട് പൊതു ശ്മശാനത്തില്‍ സംസ്തരിക്കും. മൃതദേഹം ഉച്ചയ്ക്ക് 2.30 വരെ എ കെ ജി സെന്‍ററില്‍ പൊതു ദര്‍ശനത്തിനു വെക്കും.

ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീധരന്‍ സ്കൂള്‍ കാലം തൊട്ടേ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ റെസിഡന്റ് എഡിറ്ററായിരുന്നു.

ജീവചരിത്രം

മാര്‍ക്സിസ്റ് ആചാര്യന്‍ ഇ.എം. എസിന്റെ മകനാണ്. 1947 ജനുവരി 12 നാണ് ജനനം . തിരുവനന്തപുരം മോഡല്‍ ഹൈസ്ക്കൂള്‍, ഡല്‍ഹിയിലെ മദ്രാസ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍, പാലാ വിക്ടോറിയ കോളജ്, തിരുവനന്തപുരം മാ ഇവാനിയോസ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1965-66 ല്‍ കെ. എസ്. എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് തുടര്‍ന്ന് കെ. എസ്. വൈ. എഫ് ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തൃശൂര്‍ വര്‍മ്മ ആന്റ് വര്‍മ്മയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കിയ അദ്ദേഹം 71 ല്‍ ചെന്നൈയില്‍ നിന്ന് സി. എ.യില്‍ ഉന്നത പരിശീലനം നേടി. തുടര്‍ന്ന് സി. പി. എം. ന്റെ ഔദ്യോഗിക പ്രസിഡണ്ടായി. സി. പി. എം. മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ പത്രാധിപസമിതിയംഗമായിരുന്ന ശ്രീധരന്‍ 85 ല്‍ പ്രവര്‍ത്തന മേഖല കേരളത്തിലേക്ക് മാറ്റി. പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയുടെ പത്രാധിപ സമിതിയംഗമായ അദ്ദേഹം പാര്‍ട്ടി പ്രസിദ്ധീകരണത്തിന്റെ ജനറല്‍ മാനേജര്‍ ആയിരുന്നു.

1992 ല്‍ കേരളകര്‍ഷക സംഘം വൈസ്പ്രസിഡണ്ടായി. അഖിലേന്ത്യാ കിസാന്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985 ല്‍ വിശ്വനാഥമേനോന്‍ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഗ്രന്ഥകാരനും പ്രസംഗകനും എഴുത്തുകാരനുമണ്. ദേശാഭിമാനിയിലും, മലയാള മനോരമയിലും പംക്തികള്‍ എഴുതിയിരുന്നു. സംസ്ഥാന ആസുത്രണ ബോര്‍ഡ് അംഗമായിരുന്നു.

അങ്കമാലിയില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 1991 ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1998 നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്ത് കെ. കരുണാകരനോട് മത്സരിച്ചു പരാജയപ്പെട്ടു.

ശ്രീധരന്റെ ഭാര്യ യമുന കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. സുജിത്, അജിത് എന്നിവരാണ് മക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X