കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാര്‍പാടം: റെയില്‍വെ റൂട്ട് മാറ്റാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട റെയില്‍വെ പാതയുടെ നിര്‍മാണം തടസങ്ങളില്ലാതെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുളവുകാട് ദ്വീപ് വികസന ആക്ഷന്‍ കമ്മിറ്റി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

ചില നിക്ഷിപ്ത താത്പര്യക്കാര്‍ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നിര്‍ദിഷ്ട റെയില്‍ പാതയുടെ ഗതിയില്‍ മാറ്റം വരുത്താന്‍ ഉദ്യോസസ്ഥരെ സ്വാധീനിക്കുന്നുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നിര്‍ദിഷ്ട റെയില്‍ പാത വരാന്‍ പോവുന്ന സ്ഥലത്ത് റിയല്‍ എസ്റേറ്റ് ലോബി ധാരാളമായി സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇവരാണ് റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും കളമശേരിയിലേക്ക് ബോള്‍ഗാട്ടിയിലൂടെയും മറ്റ് ദ്വീപുകളിലൂടെയും റെയില്‍ പാത പണിയാനാണ് ലോബി നിര്‍ദേശിക്കുന്നത്. ഇത് പദ്ധതി ചെലവ് 300 കോടി രൂപയായി ഉയര്‍ത്തും. പാവപ്പെട്ട കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും മറ്റ് ദ്വീപ്നിവാസികളുടെയും സ്ഥലം ഏറ്റെടുക്കേണ്ടിയും വരും. മാത്രവുമല്ല ഇതുവഴിയുള്ള റെയില്‍വേ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് കാലതാമസമുണ്ടാവും.

എറണാകുളം പഴയ റെയില്‍വെ സ്റേഷന്‍ വഴി മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വെ പാത സ്ഥാപിക്കാനാണ് നിര്‍ദിഷ്ട പദ്ധതി. ഇതിന്റെ ചെലവ് 125 കോടി രൂപ മാത്രമാണ്. ഈ പദ്ധതിക്ക് റെയില്‍വെ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ പദ്ധതി നടപ്പിലാക്കിയാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X