ഗോത്രപൂജ: ആദിവാസികള്‍ സംഘടിക്കുന്നു
കണ്ണൂര്‍: ആറളം ഫാമില്‍ നടക്കുന്ന ഗോത്രപൂജയിലൂടെ ആദിവാസികളെ ഒറ്റക്കെട്ടായി സംഘടിപ്പിക്കാന്‍ ജാനുവിന്റെ നേതൃത്വത്തില്‍ ശ്രമം. 20 ദിവസം നീളുന്ന ഈ ഗോത്രപൂജയില്‍ വയനാട്ടില്‍ നിന്നും മറ്റുമായി പരമാവധി ആദിവാസികളെ സംഘടിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. പൂജ ഡിസംബര്‍ 30നാണ് അവസാനിക്കുക.
ആദിവാസി ഗോത്രസഭ അതിന്റെ പ്രക്ഷോഭ പരിപാടികള്‍ മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് നേതാക്കളായ ഗീതാനന്ദന്‍, ശ്രീരാമന്‍ കൊയ്യോന്‍ എന്നിവര്‍ പറഞ്ഞു. ആറളം ഫാം മുഴുവനായി ആദിവാസികള്‍ക്ക് നല്കണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും നേതാവ് സി.കെ. ജാനു അഭിപ്രായപ്പെട്ടു.
ഭൂമി പിടിച്ചെടുക്കല്‍ സമരം പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ആദിവാസി ഗോത്രസഭയുടെ തീരുമാനമെന്നറിയുന്നു. വേര്‍പിരിഞ്ഞ ആത്മാക്കളെ ആവാഹിക്കുക വഴി തങ്ങളുടെ സമരത്തിന് കരുത്തുപകരാനാണ് ഗോത്രപൂജകൊണ്ടുദ്ദേശിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
കൈതക്കോളനിയിലാണ് ആദിവാസി പാരമ്പര്യമനുസരിച്ചുള്ള പൂജ തുടങ്ങിട്ടുള്ളത്. പിതൃപൂജ, ചാവരി അടിയന്തരം, പണിയരുടെ കാക്കപ്പത്ത്, പ്രേതാവാഹനം എന്നിവ ഗോത്രപൂജയോടനുബന്ധിച്ച് നടക്കും.












Click it and Unblock the Notifications