കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനോട് ലിസ്റ് ആവശ്യപ്പെട്ടു
ദില്ലി: യൂത്ത് കോണ്‍ഗ്രസ് പുന:സംഘടിപ്പിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക നല്കാന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാറിനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടു.
അഭിപ്രായ സമന്വയമുണ്ടാക്കാന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനോടും ലിസ്റ് ആവശ്യപ്പെട്ടതെന്ന് എ ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് നല്കിയ പട്ടിക തള്ളിയെന്ന് ഇതിനര്‍ഥമില്ല.
യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന വൈകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് പറഞ്ഞു. താന്‍ നല്കിയ പട്ടിക ഹൈക്കമാന്റ് തള്ളിയെന്ന പ്രചാരണം തെറ്റാണ്.