മെത്രാപ്പൊലീത്തയ്ക്ക് തൈലാഭിഷേകം നടത്തി
കോലഞ്ചേരി: സഭാതര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹം നടത്തുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസിന് തൈലാഭിഷേകം നടത്തി.
കോലഞ്ചേരി കാതോലിക്കാ സെന്ററില്‍ ഡിസംബര്‍ 17 ചൊവാഴ്ച രാവിലെ 11.30 ഓടെയാണ് തൈലാഭിഷേകം നടന്നത്.
സഭാ സെക്രട്ടറി അലക്സാണ്ടര്‍ കാരയ്ക്കലും കാതോലിക്ക ബസേലിയോസ് മാര്‍തോമ മാത്യൂസ് ദ്വിതീയനും ചേര്‍ന്നാണ് മെത്രാപ്പോലീത്തയ്ക്ക് തൈലാഭിഷേകം നടത്തിയത്. മെത്രാപ്പോലീത്തയുടെ നിര്‍ദേശ പ്രകാരമാണ് ശരീരത്തില്‍ തൈലം പുരട്ടിയത്. ഒമ്പതു ദിവസമായി നിരാഹാരം നടത്തുകയാണ് മെത്രോപ്പോലീത്ത.
തൈലാഭിഷേകത്തിന് സാക്ഷ്യം വഹിക്കാനായി നൂറുകണക്കിന് വിശ്വാസികള്‍ കാതോലിക്കാ സെന്ററിലെത്തി.
അത്തനാസിയോസിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആന്റണി സര്‍ക്കാരിനായിരിക്കുമെന്ന് ബസേലിയോസ് മാര്‍തോമ മാത്യൂസ് ദ്വിതീയന്‍ പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിന് കീഴില്‍ നിയമം അനുസരിക്കുന്ന ജനങ്ങളുടെ ജീവനോ സ്വത്തിനോ യാതൊരു സംരക്ഷണവുമില്ല. ഗാന്ധിയന്‍ രീതിയില്‍ സത്യഗ്രഹം നടത്തുന്ന മെത്രാപ്പോലീത്തയുടെ ആരോഗ്യസ്ഥിതി വഷളായിരിക്കുകയാണ്.












Click it and Unblock the Notifications