ആദിവാസികള്‍ കുടില്‍ കെട്ടല്‍ തുടരുന്നു
കല്പറ്റ: വയനാട്ടില്‍ മുത്തങ്ങ റെയ്ഞ്ചില്‍ ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ കൈയേറിയ ഭൂമിയില്‍ ആദിവാസികള്‍ കുടില്‍ കെട്ടല്‍ തുടരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ആദിവാസികള്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി മാത്രമേ തങ്ങള്‍ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ആദിവാസി നേതാക്കള്‍ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഭൂമിയില്‍ നിന്ന് പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി.
ബത്തേരി താലൂക്കിലെ മുത്തങ്ങ റെയ്ഞ്ചിലെ വയനാട് വന്യജീവി സങ്കേതത്തിന്റെ 160 ഏക്കര്‍ സ്ഥലത്താണ് ആദിവാസികള്‍ കയ്യേറ്റം നടത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആദിവാസികളാണ് മുത്തങ്ങ റെയ്ഞ്ചിലെത്തിയിരിക്കുന്നത്. ഡിസംബര്‍ ആറ് തിങ്കളാഴ്ച രാത്രിയും കൂടുതല്‍ ആദിവാസികള്‍ മുത്തങ്ങ റെയ്ഞ്ചിലെത്തിയെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അസ്ഗര്‍ അലി പാഷ പറഞ്ഞു.
പിടിച്ചെടുത്ത ഭൂമിയില്‍ ഉടന്‍ കൃഷി ആരംഭിക്കുമെന്ന് ദളിത് സമര സമിതി കണ്‍വീനര്‍ ഗീതാനന്ദന് പറഞ്ഞു. മുത്തങ്ങ റെയ്ഞ്ചിലെ ആയിരം ഏക്കറോളം സ്ഥലം തങ്ങള്‍ കയ്യേറിയിരിക്കുകയാണ്. 200 കുടിലുകള്‍ ഇതിനകം കെട്ടിയിട്ടുണ്ട്.
ആദിവാസി കുട്ടികള്‍ക്കായി ചൊവാഴ്ച കയ്യേറിയ ഭൂമിയില്‍ ഒരു സ്കൂള്‍ തുടങ്ങുമെന്ന് ഗീതാനന്ദന് പറഞ്ഞു. കയ്യേറിയ ഭൂമിയില്‍ താമസിക്കുന്നതിന് ആവശ്യമായ സാധനങ്ങളുമായാണ് ആദിവാസികള്‍ എത്തിയിരിക്കുന്നത്.
ആദിവാസികള്‍ കയ്യേറിയ വനഭൂമിയില്‍ നാശനഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദിവാസികളില്‍ ചിലരുടെ കൈയില്‍ അമ്പും വില്ലും പോലുള്ള ആയുധങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications