കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ആഴ്ചയില്‍ യു എസിന് അമ്പരപ്പ്

  • By Staff
Google Oneindia Malayalam News
ബാഗ്ദാദ്: യുദ്ധം രണ്ടാം ആഴ്ചയിലെത്തിയപ്പോള്‍ യു എസ് തന്ത്രങ്ങളുടെ മുന കൂട്ടുകയാണ്. അനായാസമായി ഇറാഖിനെ കീഴടക്കാമെന്ന് കരുതിയാണ് സഖ്യ സേന ഇറാഖിലെത്തിയത്. അതിനായി അവര്‍ ഒരുക്കിയത് രണ്ടരലക്ഷത്തിലേറെ പടയാളികളെയാണ്. പിന്നെ ഒട്ടേറെ ആധുനിക യുദ്ധ ഉപകരണങ്ങളും പടക്കോപ്പുകളും.

പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞത് മറ്റൊന്നാണ്. ഈ സന്നാഹങ്ങള്‍ കൊണ്ട് അത്ര എളുപ്പത്തില്‍ സദ്ദാം ഹുസൈനെ കീഴടക്കാനാവില്ല. അതുകൊണ്ട് കൂടുതല്‍ സൈന്യത്തെ ഇറാഖിലേയ്ക്ക് അയയ്ക്കുകയാണ് യു എസ്.

2003 മാര്‍ച്ച് 20 വ്യാഴാഴ്ചയാണ് സഖ്യസേന ഇറാഖിന് മേല്‍ ആക്രമണം തുടങ്ങിയത്.

ഇത്രയും ചെറിയ ഒരു രാജ്യത്തെ കീഴടക്കാന്‍ സര്‍വ സൈനിക സൗകര്യവുമുള്ള യു എസിനും ബ്രിട്ടണും കഴിയുന്നില്ലെന്നത് അവരെ നാണിപ്പിയ്ക്കുന്നുണ്ട്. പക്ഷേ അത് പുറത്ത് കാട്ടാന്‍ അവര്‍ തയ്യാറല്ല. പകരം ഇറാഖിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് മിസിലുകള്‍ തൊടുക്കുകയാണ് അവര്‍. നാണം മറയ്ക്കാനുള്ള യുദ്ധ തന്ത്രം. ബാഗ്ദാദിലെ ഒരു കമ്പോളത്തിലേയ്ക്ക് മിസ്സില്‍ അയയ്ക്കാന്‍ പോലും അവര്‍ മടിച്ചില്ല. മാര്‍ച്ച് 26 ബുധനാഴ്ചയാണ് ബാഗ്ദാദിലെ കമ്പോളത്തിലേയ്ക്ക് യു എസ് മിസ്സില്‍ തൊടുത്തത്. ഇതില്‍ 15 ഇറാഖ് കാര്‍ മരിയ്ക്കുകയും ചെയ്തു.

ഇറാഖിന്റെ എല്ലാ ഭാഗത്തും അതായത് വടക്കും തെക്കും കിഴക്കും പടിഞ്ഞാറും കൂടുതല്‍ സൈനികരെ എത്തിയ്ക്കുമെന്ന് പെന്റഗണ്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ബാഗ്ദാദില്‍ നിന്ന് തെക്കോട്ട് ഇറാഖിന്റെ 1000 ത്തോളം വാഹനങ്ങളും സൈനികരും മുന്നേറുന്നുണ്ട്. അതിന് നേരെയും യു എസ് ആക്രമണം നടത്തുന്നുണ്ട്. ഇറാഖ് സൈനിക വ്യൂഹത്തില്‍ ഏതാനും വാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് യു എസിന്റെ ഭാഷ്യം. എന്നാല്‍ അല്‍ ജസീറ ടെലിവിഷന്‍ പറയുന്നത് 1000 വാഹനങ്ങളുള്ള സൈനിക സംഘമാണെന്നാണ്. ഇറാഖ് നടത്തുന്ന എല്ലാ നീക്കങ്ങളേയും കുറിച്ച് കുറച്ച് മാത്രം പ്രചരിപ്പിയ്ക്കുക എന്നത് യു എസിന്റെ തന്ത്രം മാത്രമാണ്. തുടക്കം മുതല്‍ അവര്‍ പയറ്റുന്ന പ്രചാരണ തന്ത്രം. അതാണ് 1000 വാഹനങ്ങള്‍ എന്ന അവര്‍ സമ്മതിയ്ക്കാത്തത്.

തെക്കന്‍ ഇറാഖില്‍ സഖ്യ സേന കനത്ത ആക്രമണമാണ് നേരിടുന്നത്. സദ്ദാം ഹുസൈന്റെ മകന്‍ ഒദയ് സദ്ദാം രൂപീകരിച്ച ഫിദായേം എന്ന സൈനിക സംഘമാണ് സഖ്യസേനയെ ഇവിടെ നേരിടുന്നത്. ഇത് സഖ്യസേനയെ തളര്‍ത്തിയിരിയ്ക്കുകയാണ്. ഇത് കണ്ട് അമ്പരന്നാണ് കൂടുതല്‍ സൈന്യത്തെ ഇറാഖിലേയ്ക്ക് അയയ്ക്കാന്‍ യു എസ് തീരുമാനിച്ചത്.

വടക്കന്‍ ഇറാഖില്‍ നിന്നും ആകാശത്തുകൂടെയും ബാഗ്ദാദിനെതിരെയുള്ള ആക്രണം ശക്തിപ്പെടുത്തി ബാഗ്ദാദ് കീഴടക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് പെന്റഗണ്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെക്ക് ഭാഗത്തുള്ള ഇറാഖ് സൈനികരുമായി യുദ്ധം പീന്നിട് മതിയെന്നതാണ് പെന്റഗണിന്റെ നിലപാട്. ബാഗ്ദാദ് പിടിച്ചടക്കാനായി തെക്ക് നിന്നുള്ള നീക്കവും തുടരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X