മദനിയുടെ കാല് പോയതെങ്ങിനെ?
കൊല്ലം: സ്വന്തം കയ്യിലിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഒരു കാല് അറ്റുപോയതെന്ന പൊലീസ് വാദത്തിന് പുതിയ വഴിത്തിരിവ്. കൊല്ലം സെഷന്‍സ് കോടതിയില്‍ മൂന്ന് പേര് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതോടെയാണ് മദനിയുടെ കാല് പോയ സംഭവത്തില്‍ പുതിയ വഴിത്തിരിവുണ്ടാകുന്നത്.
1992 ആഗസ്ത് ആറിനാണ് മദനിയുടെ കാല് അറ്റുപോയത്. ഒരു ബോംബ് സ്ഫോടനത്തിലാണ് മദനിയ്ക്ക് കാല് നഷ്ടപ്പെട്ടത്. പിന്നീട് കേസന്വേഷിച്ച ലോക്കല്‍ പൊലീസ് മദനിയുടെ കയ്യിലിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് കാല് അറ്റുപോയതെന്ന് കണ്ടെത്തി. എന്നാല്‍ ഈ കണ്ടെത്തല്‍ ശരിയല്ലെന്ന് പിഡിപി വാദിച്ചതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.
1995ല്‍ ക്രൈംബ്രാഞ്ച് സംഭവവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റു ചെയ്തു. മദനിയുടെ കയ്യിലിരുന്ന ബോംബല്ല പൊട്ടിത്തെറിച്ചതെന്നും മദനിയ്ക്കു നേരെ ആക്രമണമുണ്ടായതാണെന്നും അന്ന് ഊഹാപോഹം പ്രചരിച്ചിരുന്നു. അന്ന് അറസ്റ് ചെയ്യപ്പെട്ട ആള് പിന്നീട് ജാമ്യത്തിലിറങ്ങി.
പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ കേസില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ ഈയിടെ ഈ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൂന്ന് പേരെ ചോദ്യം ചെയ്തിരുന്നു. ഈ മൂന്ന് പേര് പിന്നീട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ഇവരുടെ ജാമ്യപേക്ഷ കോടതി ജൂലായ് അഞ്ചിന് പരിഗണിയ്ക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications