കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സച്ചിന്റെ ഫെറാറി എത്തുന്നു
ദില്ലി: സച്ചിന് ടെണ്ടുല്‍ക്കറിന് ഫിയറ്റ് കമ്പനി നല്കിയ ഫെറാറി കാര്‍ ഉടനെ ഇന്ത്യയിലെത്തും. ഇംഗ്ലണ്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ചടങ്ങില്‍ മൈക്കേല്‍ ഷൂമാഷറാണ് സച്ചിന് ഈ കാര്‍ സമ്മാനിച്ചത്.
സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ, നികുതിയിളവോടെയാണ് ഈ കാര്‍ ഇന്ത്യയിലേക്ക് അയച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കാര്‍ ഇന്ത്യയില്‍ എത്തുന്നത്.
78 ലക്ഷമാണ് കാറിന്റെ വില. ഇന്ത്യയില്‍ ഇപ്പോള്‍ ഹിന്ദി സൂപ്പര്‍ താരം ഹൃതിക് റോഷനും കസെറ്റ് കമ്പനി ടി-സീരീസ് ഉടമ ഭൂല്ഷന് കുമാറിനും മാത്രമാണ് ഫെറാറി കാര്‍ സ്വന്തമായുള്ളത്. ഫെറാറിയുടെ 360 മോഡേണ്‍7 എന്ന മോഡലാണ് സച്ചിന് ലഭിയ്ക്കുന്നത്.