കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസിക്ക് കുംഭമേളയ്ക്ക് ഒരുങ്ങുന്നു

  • By Staff
Google Oneindia Malayalam News

ഒരു വ്യാഴവട്ടക്കാലത്തില്‍ ഒരിയ്ക്കല്‍ മാത്രം നാസിക്കില്‍ നടക്കുന്ന കുഭമേളയ്ക്ക് ഒരുങ്ങുകയാണ് നാസിക്ക്. 2003 ജൂലൈ 30 ന് തുടങ്ങുന്ന നാസിക്ക് കുംഭമേള സെപ്തംബര്‍ ഏഴിന് അവസാനിയ്ക്കും. ഓഗസ്റ് 12, ഓഗസ്റ് 27 എന്നീ ദിവസങ്ങളാണ് പ്രധാന സ്നാന ദിവസങ്ങള്‍.

നാസിക്കില്‍ കുംഭമേളയ്ക്ക് തകൃതിയായി ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കനത്ത മഴ ആ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായിരിയ്ക്കുകയാണ്. കനത്ത മഴകാരണം മേളയിലെ പല പ്രധാന കേന്ദ്രങ്ങളും വെള്ളത്തിനടിയിലായി. സാധുഗ്രാമിലും ത്രയംബകേശ്വരിലും സന്യാസിമാര്‍ക്കായി തീര്‍ത്ത കൂടാരങ്ങള്‍ വെള്ളത്തിനടിയിലായിരിയ്ക്കുകയാണ്. വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ അധികൃര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സൗകര്യങ്ങള്‍ ഒരുക്കുന്ന ജില്ലാ ഭരണ കൂടം വിഷമത്തിലാണ്.

കനത്ത സുരക്ഷാ സൗകര്യങ്ങളാണ് നാസിക്കിലാകെ ഒരുക്കിയിരിയ്ക്കുന്നത്. മഹാരാഷ്ട്രയിലാണ് നാസിക്കെങ്കിലും തീവ്രവാദി ആക്രമണമുണ്ടാകാതരിയ്ക്കാനായി പൊലീസ് കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിയ്ക്കുകയാണ്. കനത്ത മഴ നനഞ്ഞുകൊണ്ടാണ് പൊലീസുകാര്‍ ജോലി ചെയ്യുന്നത്. മഴ തുടര്‍ന്നാല്‍ ജില്ലാ ഭരണകൂടത്തിന് കൂടുതല്‍ അഭയ കേന്ദ്രങ്ങള്‍ ഉണ്ടാക്കേണ്ടി വരും. മേളയ്ക്ക് ഒട്ടേറെ സന്യാസിമാര്‍ എത്തും. അവര്‍ക്ക് തങ്ങാനായി കൂടാരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ജൂലൈ 30 നാണ് മേളയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ധ്വജാരോഹണം. ത്രയംബകേശ്വറിലാണ് ഇത് നടക്കുന്നത്. വെള്ളം കുറഞ്ഞില്ലെങ്കില്‍ ഇതും വിഷമത്തിലാവും. ഔദ്വോഗികമായി മേള ജൂലൈ 30നേ തുടങ്ങുകയുള്ളു എങ്കിലും ഒരാഴ്ച മുമ്പ് തന്നെ സന്യാസിമാര്‍ എത്തി തുടങ്ങി.

മേളയിലെ പ്രധാന ദിവസങ്ങള്‍

2003 ഓഗസ്റ് എട്ട് -ശ്രവണ്‍ ശുദ്ധ, ആദ്യ സ്നാന ദിവസം -നാസിക്ക്
2003 ഓഗസ്റ് 12 - ശ്രവണ്‍ സുദ്ധ പൂര്‍ണിമ, വെളുത്ത വാവ് ദിവസം - ത്രയംബകേശ്വറിലെ ആദ്യ സ്നാന ദിവസം.
2003 ഓഗസ്റ് 27 - മഹാ പര്‍വ, ഭദ്രവദ് കൃഷ്ണ അമാവാസി, നാസിക്കിലെ രണ്ടാം സ്നാന ദിവസം.
2003 ഓഗസ്റ് 27 -മഹാ പര്‍വ, ഭദ്രപദ് കൃഷ്ണ അമാവാസി, ത്രയംബകേശ്വരിലെ രണ്ടാം സ്നാന ദിവസം.
2003 സംപ്തംബര്‍ ഒന്ന് - ഭദ്രപദ് ശുദ്ധ, ഋഷി പഞ്ചമി, നാസിക്കിലെ മൂന്നാം സ്നാന ദിവസം.
2003 സംപ്തംബര്‍ ഏഴ് - ഭദ്രപദ് ശുക്ല, വാമന ദ്വാദശി, ത്രയംബകേശ്വരിലെ മൂന്നാം ശ്നാന ദിവസം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X