കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് വിമാനറാഞ്ചി അല്‍ജസീറയില്‍

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് യുഎസ് വിമാനം റാഞ്ചിയ തീവ്രവാദികളില്‍ ഒരാളുടെ വീഡിയോ ടേപ്പ് അല്‍ജസീറ ടെലിവിഷന്‍ പുറത്തുവിട്ടു. സയീദ് അല്‍ഗംദി എന്ന യുവാവ് അമേരിക്കയ്ക്കെതിരെ സംസാരിക്കുന്നതിന്റെ വീഡിയോടേപ്പാണ് അല്‍ജസീറ ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്.

ഓരോ മുസ്ലിമും യുദ്ധം ചെയ്യേണ്ട ശത്രുവാണ് അമേരിക്കയെന്ന് ടേപ്പില്‍ സയീദ് അല്‍ഗംദി പറയുന്നു. പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണ യുണൈറ്റഡ് എയര്‍ലൈന്‍സ് 93 എന്ന വിമാനം റാഞ്ചിയ സംഘത്തിലുണ്ടായിരുന്ന യുവാവാണ് സയീദ് അല്‍ഗംദിയെന്നും അല്‍ജസീറ അവകാശപ്പെടുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കുന്നതിന് ഒമ്പത് മാസം മുമ്പാണ് സയീദ് അല്‍ഗംദിയുടെ സംഭാഷണം വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നതെന്നും അല്‍ജസീറ പറയുന്നു. ദൈവം നിങ്ങളെ നന്നായി ശിക്ഷിയ്ക്കും. അമേരിക്കയെ ഞങ്ങള്‍ തടയും, ഞങ്ങള്‍ മുറിവേല്പിക്കും. മുജാഹിദീനുകള്‍ നിങ്ങളെ തുണ്ടംതുണ്ടമാക്കും. നിങ്ങള്‍ക്കായി ഞങ്ങള്‍ ചിലതെല്ലാം ഒരുക്കിക്കൊണ്ടിരിക്കുന്നുണ്ട്. - ടേപ്പില്‍ സയീദ് അല്‍ഗംദി പറയുന്നു.

എന്നാല്‍ ഇത് അല്‍ക്വെയ്ദയുടെ വെറും പ്രചാരണ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും ടേപ്പില്‍ വലിയ കഴിമ്പില്ലെന്നും യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒസാമബിന്‍ലാദന്റെ മുഖ്യസഹായി അയ്മാന്‍ അല്‍-സവാഹിരിയുടെ ഒരു ടേപ്പും അല്‍ജസീറ സംപ്രേഷണം ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X