കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമ മറ്റൊരു പ്രതിസന്ധിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജ സിഡി വ്യാപാരം വ്യാപകമായതോടെ മലയാള സിനിമ മറ്റൊരു പ്രതിസന്ധിയിലേക്ക് വഴുതിവീഴുന്നു. വ്യാജ സിഡി വ്യാപാരം തടയുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങളൊന്നും അധികൃതര്‍ സ്വീകരിക്കാത്തത് സിനിമാ മേഖലയെ കനത്ത നഷ്ടത്തിലേക്കാണ് വലിച്ചിഴക്കുന്നത്.

പുതിയതായി ഇറങ്ങുന്ന സിനിമകളുടെയൊക്കെ വ്യാജ സിഡികള്‍ ഇപ്പോള്‍ വീഡിയോ ഷോപ്പുകളില്‍ ലഭ്യമാണ്. ഓണച്ചിത്രങ്ങളായ ബാലേട്ടന്‍, പട്ടാളം എന്നിവയുടെയും നേരത്തെ റിലീസ് ചെയ്ത സി ഐ ഡി മൂസ, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങളുടെയും സിഡികള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

പുതിയ സിനിമകളുടെ വ്യാജ സിഡികള്‍ വീഡിയോ ഷോപ്പുകളില്‍ ലഭിക്കുമ്പോള്‍ മിക്കവരും തിയേറ്ററുകളില്‍ പോയി സിനിമ കാണാന്‍ മിനക്കെടില്ല. ഇത് സിനിമാ വ്യവസായത്തിന് കടുത്ത തിരിച്ചടിയിയിരിക്കുകയാണ്.

മലബാര്‍ മേഖലയിലേതൊഴികെ സംസ്ഥാനത്തെ ഭൂരിഭാഗം തിയേറ്ററുകളും ഇപ്പോള്‍ കനത്ത നഷ്ടത്തിലാണ്. തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലെ തിയേറ്ററുകളില്‍ പോലും ഷോകളുടെ എണ്ണം കുറയ്ക്കേണ്ട സ്ഥിതിയാണ്. ഉയര്‍ന്ന വൈദ്യുതി നിരക്കും വിനോദ നികുതിയും നല്‍കേണ്ടിവരുമ്പോള്‍ തിയേറ്ററുകള്‍ നിറയാത്തത് തിയേറ്റര്‍ ഉടമകള്‍ക്ക് തിരിച്ചടിയാവുന്നു.

ഓണത്തിന് ഇത്തവണ കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ കുറവ് ചിത്രങ്ങളേ റിലീസ് ചെയ്തുള്ളൂ. എ ക്ലാസ് തിയേറ്ററുകളുടെ വരുമാനം കാര്യമായി കുറയുകയും ചെയ്തു. ബി ക്ലാസ്, സി ക്ലാസ് തിയേറ്ററുകളുടെ സ്ഥിതി പരിതാപകരമാണ്.

റെയ്ഡുകള്‍ നടത്തുമ്പോള്‍ വീഡിയോ ഷോപ്പുകളില്‍ നിന്ന് പലപ്പോഴും വ്യാജ സി ഡി കണ്ടുകിട്ടാത്ത സ്ഥിതിയുണ്ട്. പൊലീസിനെ വെട്ടിക്കുന്നതിന് വീഡിയോ ഷോപ്പുകാര്‍ വ്യാജ സിഡികള്‍ മറ്റിടങ്ങളില്‍ സൂക്ഷിക്കുകയാണ് പതിവ്.

വ്യാജ സിഡി വ്യാപാരത്തിനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നുമുണ്ടാവുന്നില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കിരീടം ഉണ്ണി പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ 35 സിനിമകള്‍ റിലീസ് ചെയ്തെങ്കില്‍ ഇത്തവണ ഇറങ്ങിയത് 15 സിനിമകള്‍ മാത്രമാണ്.

സിനിമാരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ എസ്. ചന്ദ്രന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X