കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അരമണിക്കൂര്‍ കൊണ്ട് പ്രശ്നം തീര്‍ക്കാം: പിള്ള
തിരുവനന്തപുരം: സോണിയാഗാന്ധി വിചാരിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് തീര്‍ക്കാവുന്നതേയുള്ളൂവെന്ന് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള.
കരുണാകരവിഭാഗം റാലി നടത്താനിരിക്കുന്ന ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവമ്പര്‍ 19ന് മുമ്പ് പ്രശ്നം പരിഹരിക്കുന്നതാണ് ഉചിതം. പ്രശ്നം പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് ഹൈക്കമാന്റ് ഇടപെടുകയാണ് വേണ്ടത്.
ഹൈക്കമാന്റ് ഇടപെട്ടിരുന്നെങ്കില്‍ നേരത്തെ പ്രശ്നങ്ങള്‍ നേരത്തെ തീരുമായിരുന്നു. വേണ്ട സമയത്ത് ഹൈക്കമാന്റിന്റെ ഇടപെടലുണ്ടായില്ല.
കരുണാകരനെ വേദനിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ വികാരം മനസിലാക്കാന്‍ ഹൈക്കമാന്റ് തയ്യാറാവണം. അച്ചടക്കനടപടിയല്ല, അനുരഞ്ജനമാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരാന്‍ വേണ്ടതെന്ന് പിള്ള അഭിപ്രായപ്പെട്ടു.