കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിന്റര്‍ഗാര്‍ഡന്‍ സ്കൂളുകളില്‍ അപേക്ഷകള്‍ കൂടുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: നഗരത്തിലെ കിന്റര്‍ഗാര്‍ഡന്‍ സ്കൂളുകളില്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഇത്തവണ വലിയ വര്‍ധനവുണ്ടായി.

മിക്കവാറും സ്കൂളുകളില്‍ അപേക്ഷ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ച് പ്രവേശനത്തിന്റെ ഭാഗമായുള്ള അഭിമുഖം ആരംഭിച്ചുകഴിഞ്ഞു. അതേ സമയം മിക്ക മാതാപിതാക്കളും മികച്ച സ്കൂളുകളില്‍ തന്നെ തങ്ങളുടെ മക്കള്‍ക്ക് പ്രവേശം ഉറപ്പാക്കാനാവുമോ എന്ന ആശങ്കയിലാണ്.

പ്രവേശനം നല്‍കുന്ന സീറ്റുകളുടെ എണ്ണത്തിന്റെ ഇരട്ടി അപേക്ഷകളാണ് മിക്ക പ്രധാന സ്തൂളുകളിലും ലഭിച്ചത്. വിദ്യാഭവന്റെ സ്കളുകളില്‍ 500 സീറ്റുകളുണ്ടെങ്കിലും അപേക്ഷ ലഭിച്ചത് 1250ല്‍ ഏറെയാണ്. കളമശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണലിലെ 60 സീറ്റുകള്‍ക്കായി 150 അപേക്ഷകളാണ് ലഭിച്ചത്.

അപേക്ഷകരുടെ എണ്ണം കുറയ്ക്കാനായി ചില സ്കൂളുകളില്‍ അപേക്ഷാഫോറം വില്‍ക്കുന്നതിനുള്ള കൃത്യമായ തീയതിയും സമയവും നിശ്ചയിച്ചു. വൈറ്റിലയിലെ ചിന്‍മയ സ്കൂളില്‍ അപേക്ഷാ ഫോറം നല്‍കിയത് ഒരു നിശ്ചിതദിവസം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമാണ്.

മികച്ച സ്കൂളുകളില്‍ തന്നെ തങ്ങളുടെ കുട്ടികളുടെ പ്രവേശം ഉറപ്പാക്കാനുള്ളമാതാപിതാക്കളുടെ വെമ്പലാണ് ഇത്തരം സ്കൂളുകളില്‍ അപേക്ഷകള്‍ ക്രമാതീതമായി കൂടാന്‍ കാരണം. നഗരത്തിലെ പ്രധാന സിബിഎസ്ഇ സ്കൂളുകളില്‍ കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ 2000 സീറ്റുകളാണുള്ളത്. ഈ സീറ്റുകളിലേക്ക് കിട്ടിയത് 5000 അപേക്ഷകളും. സ്വാഭാവികമായും കുട്ടികളെ തിരഞ്ഞെടുക്കുന്നത് സ്കൂള്‍ അധികൃതര്‍ക്ക് തലവേദനയായി മാറുന്നു.

അപേക്ഷകളുടെ എണ്ണം കൂടിയതിനാല്‍ ചില സ്കൂളുകളില്‍ സീറ്റുകള്‍ കൂട്ടിയെങ്കിലും ഇത്രയും അപേക്ഷകര്‍ക്ക് പ്രവേശനം നല്‍കുക സാദ്ധ്യമല്ല. പുതിയ സ്കൂളുകള്‍ വരുന്നുണ്ടെങ്കിലും പേരെടുത്ത സ്കൂളുകളില്‍ തന്നെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കണമെന്ന ആഗ്രഹമാണ് മിക്ക മാതാപിതാക്കള്‍ക്കും.

അപേക്ഷകളുടെ എണ്ണം കൂടിയതോടെ ചില സ്കൂളുകള്‍ സംഭാവന തുകയും കുത്തനെ കൂട്ടിയിട്ടുണ്ട്. സീറ്റിന് 40,000 രൂപ വരെ വാങ്ങുന്ന സ്കൂളുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X