കോണ്‍. പ്രശ്നം തീരുന്നതുവരെ യു.ഡി.എഫ്. യോഗം ചേരില്ല
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് തീരുന്നതുവരെ ഐക്യമുന്നണി ഉന്നതാധികാര സമിതി യോഗം ചേരില്ലെന്ന് കണ്‍വീനല്‍ ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി.
ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടി വിമാനത്താവളത്തില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു. ചില ഘടകകക്ഷികള്‍ മുന്നണിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവര്ക്കും അതിനുള്ള സ്വാതന്ത്യ്രം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഘടക കക്ഷികളെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല.
പ്രശ്നങ്ങള്‍ പരിഹരിയ്ക്കേണ്ടത് ഹൈകമാണ്ടാണ്. എല്ലാ കാര്യങ്ങളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും ഹൈ കമാണ്ട് തീരുമാനം വരാം. രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്ത് ഉണ്ടായതുപോലെയല്ല ഇപ്പോഴത്തെ സ്ഥിതി. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയട്ടേയെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോഴാണെങ്കില്‍ കരുണാകരന് ആശുപത്രിയിലാണ്. അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസ്സിനെ അച്ചടക്കമുള്ള പാര്‍ട്ടിയായി മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനം നേതൃത്വത്തില്‍ നിന്നുതന്നെ ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ഇനിയും താന്‍ ദില്ലിയിലേയ്ക്ക് പോകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications