കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഐടി-2003 പ്രദര്‍ശനമേള കൊച്ചിയില്‍
കൊച്ചി: ഐടി-2003 പ്രദര്‍ശനമേള ഡിസംബര്‍ 18 വ്യാഴാഴ്ച ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 25 സോഫ്റ്റ്വേര്‍ കമ്പനികള്‍ പങ്കെടുക്കും.
സെമിനാറുകളും ഉത്പന്നങ്ങളുടെ പ്രവര്‍ത്തന പ്രദര്‍ശനവും മേളയിലുണ്ടാവുമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡി. ഫിലിപ്, സെക്രട്ടറി എം. ഡി. വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോഫ്റ്റ്വേര്‍ ഉത്പന്നങ്ങളുടെ നൂറോളം പ്രദര്‍ശന സ്റാളുകളുണ്ടാവും.
ബൗദ്ധിക സ്വത്താവകാശ പ്രശ്നങ്ങള്‍, കേരളത്തിലെ ഇ-ഭരണ സംവിധാനം തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാര്‍ നടയ്ക്കുന്നത്. സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍ രജിസ്ട്രേഷന്‍ മേളയില്‍ അനുവദിക്കും.