ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍മന്ത്രി പി. ജെ. ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
ജോസഫ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഫ്ളോറി കള്‍ച്ചറിസ്റ് പുഷ്പകൃഷിയ്ക്കായി 45 ലക്ഷം രൂപ വായ്പ വാങ്ങിയതു സംബന്ധിച്ചാണ് അന്വേഷണം. മനുഷ്യാവകാശ പ്രവര്‍ത്തകനായ ആറ്റിങ്ങല്‍ സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
പി. ജെ. ജോസഫിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പുഷ്പകൃഷിയ്ക്കായി സര്‍ക്കാരില്‍ നിന്ന് വായ്പ ലഭിയ്ക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നുവെന്നും 45 ലക്ഷം രൂപ കൈപറ്റിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പുഷ്പകൃഷി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് വായ്പ വാങ്ങിയത്. എന്നാല്‍ തുക വിനിയോഗിക്കുന്നതില്‍ ക്രമക്കേട് കാട്ടിയെന്നാണ് ആരോപണം.
നേരത്തെ ഇതുസംബന്ധിച്ച് കൃഷി വകുപ്പ് ഡയറക്ടറോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.