കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം: ഡിസംബര്‍ 22 തിങ്കളാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു.
റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകളുള്‍പ്പെട്ട സംയുക്ത മോട്ടോര്‍ തൊഴിലാളി സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഇതുസംബന്ധിച്ച നടപടിക്ക് മുമ്പ് നിയമവകുപ്പിന്റെ ഉപദേശം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ഭാവിപരിപാടികളെ കുറിച്ച് ഡിസംബര്‍ 22ന് ചേരുന്ന സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനിക്കും.